വിലകുറഞ്ഞ ഐഫോണ്‍ എന്നറിയപ്പെടുന്ന ഐഫോണ്‍ എസ്‌ഇ പരമ്ബരയിലെ നാലാം തലമുറ ഐഫോണ്‍ എസ്‌ഇ4 ഈ മാസം 19ന് പുറത്തിറങ്ങും.ഇക്കാര്യം ആപ്പിള്‍ കമ്ബനി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

ഫെബ്രുവരി 19ന് ഒരു ആപ്പിള്‍ ഇവൻ്റുണ്ടാവുമെന്ന് കമ്ബനി സിഇഒ ടിം കുക്ക് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചിരുന്നു. ഇത് ഐഫോണ്‍ എസ്‌ഇ4 ലോഞ്ച് ആവുമെന്നാണ് റിപ്പോർട്ടുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐഫോണ്‍ എസ്‌ഇ4

ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ4ൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ആപ്പിള്‍ എ18 ചിപ്സെറ്റ് ആണ്. ഐഫോണ്‍ 14ന് സമാനമായ ഡിസൈനാണ് ഐഫോണ്‍ എസ്‌ഇ4നുണ്ടാവുക. ആപ്പിള്‍ ഇൻ്റലിജൻസ് അടക്കമുള്ള ഫീച്ചറുകള്‍ ഐഫോണ്‍ എസ്‌ഇ4ലുണ്ടാവുമെന്നാണ് വിവരം. ഇതോടെ ആപ്പിള്‍ം ഇൻ്റലിജൻസ് ഫീച്ചറുള്ള ഏറ്റവും വിലകുറഞ്ഞ മോഡലാവും ഐഫോണ്‍ എസ്‌ഇ4.

8 ജിബി റാം ആവും ഐഫോണ്‍ എസ്‌ഇ4ലുണ്ടാവുക. എ18 ചിപ്സെറ്റ്, ആപ്പിള്‍ ഇൻ്റലിജൻസ് എന്നീ സേവനങ്ങളൊക്കെ ഉള്ളതിനാല്‍ ചിലവ് കുറയ്ക്കായി ചില ഫീച്ചറുകള്‍ ഒഴിവാക്കിയിട്ടുമുണ്ട്. ഡൈനാമിക് ഐലൻഡ് ഐഫോണ്‍ എസ്‌ഇ4ല്‍ ഉണ്ടാവില്ല എന്നാണ് വിവരം. ഐഫോണ്‍ 14ലെ ഫീച്ചറാവും പകരം ഉണ്ടാവുക. അലുമിനിയം, ഗ്ലാസ് എന്നിവ കൊണ്ടാവും നിർമ്മാണം. മുൻ ഐഫോണ്‍ എസ്‌ഇ മോഡലുകള്‍ പോലെ സിംഗിള്‍ ക്യാമറ തന്നെയാവും പുതിയ മോഡലിലും ഉണ്ടാവുക. 48 മെഗാപിക്സല്‍ ഫ്യൂഷൻ ക്യാമറയാവും റിയർ ഭാഗത്തുണ്ടാവുക. അള്‍ട്ര വൈഡ് ആംഗിള്‍ ക്യാമറ ഫോണില്‍ ഉണ്ടാവില്ല. ആപ്പിള്‍ സ്വന്തമായി നിർമ്മിച്ച 5ജി മോഡമാവും ഫോണിലുണ്ടാവുക. സ്വന്തം 5ജി മോഡം ഉപയോഗിക്കുന്ന ആദ്യ ഐഫോണാവും ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ4.

പ്രതീക്ഷിക്കുന്ന വില

ഐഫോണ്‍ എസ്‌ഇ4ൻ്റെ വില എത്രയാവുമെന്ന് വ്യക്തമല്ല. ഇതേപ്പറ്റി കമ്ബനി ഒന്നും അറിയിച്ചിട്ടുമില്ല. 499 ഡോളറാവും ഐഫോണ്‍ എസ്‌ഇ4ൻ്റെ വില എന്നാണ് വിവരം. ഇന്ത്യൻ കറൻസിയില്‍ ഇത് ഏകദേശം 50,000 രൂപ വരും. ഫെബ്രുവരി 21 മുതല്‍ ഐഫോണ്‍ എസ്‌ഇ4 പ്രീ ഓർഡർ ആരംഭിക്കും. ഫെബ്രുവരി 28 മുതല്‍ ഫോണിൻ്റെ വില്പന ആരംഭിക്കുമെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക