2023 24 കാലയളവില്‍ 12 ക്വാറി ലീസുകളും 213 പെർമിറ്റുകളും ഉള്‍പ്പെടെ ആകെ 245 ഖനനാനുമതികള്‍ നല്‍കിയെന്ന മന്ത്രി പി.രാജീവ്. ഏറ്റവും കൂടുതല്‍ ഖനനാനുമതി നല്‍കിയത് പാലക്കാട് ജില്ലയിലാണ്. ആകെ 80 ഖനനാുമതിയാണ് നല്‍കിയത്. ക്വാറി ലീസ് മൂന്നും ക്വാറി പെർമിറ്റ് 77 എണ്ണവുമാണ്.

മലപ്പുറം ആണ് രണ്ടാം സ്ഥാനത്ത്. ക്വാറി പെർമിറ്റ് 38 , ക്വായിങ് ലീസ് രണ്ട്. എറണാകുളത്ത് 31 ക്വാറി പെർമിറ്റും രണ്ട് ക്വാറിയിങ് ലീസും നല്‍കി. തിരുവനന്തപുരം -ഒമ്ബത്, കൊല്ലം- 18, പത്തനംതിട്ട-ആറ്, ആലപ്പുഴ-മൂന്ന്, കോട്ടയം- 12 ഇടുക്കി-രണ്ട്, തൃശൂർ- മൂന്ന്, കോഴിക്കോട് -21 വയനാട് -ആറ്, കണ്ണൂർ- 10 കാസർഗോഡ്-രണ്ട് എന്നിങ്ങനെയാണ് ഖനനാനുമതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൈനിങ് ആൻഡ് ജിയോളജി സ്ക്വാഡ് വിഭാഗം അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളില്‍ സ്ഥല പരിശോധന നടത്തുകയും ഖനന പ്രവർത്തനം നിർത്തിവെക്കുന്നതിന് ക്വാറി ഉടമകള്‍ക്ക് സ്റ്റോപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അനധികൃതമായി ഖനനം ചെയ്ത ധാതുവിന്റെ റോയല്‍റ്റിയും വിലയും പിഴയും ഈടാക്കുന്നതിനുള്ള നടപടികള്‍ കേരള മൈനർ മിനറല്‍ കണ്‍സഷൻ ചട്ടങ്ങള്‍, കേരള മിനറല്‍സ് (പ്രിവൻഷൻ ഓഫ് ഇല്ലീഗല്‍ മൈനിങ്, സ്റ്റോറേജ് ആൻഡ് ട്രാൻസ്പോർട്ടേഷൻ) ചട്ടങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കുന്നുണ്ട്.

അനധികൃത ഖനനത്തിന് 2023- 24 കാലയളവില്‍ ഒമ്ബത് ക്വാറികള്‍ക്ക് ഖനനാനുമതി നിഷേധിച്ചിരുന്നു. തിരുവനന്തപുരം- മൂന്ന്, ഇടുക്കി- ഒന്ന്, എറണാകുളം-ഒന്ന്, തൃശ്ശൂർ-ഒന്ന് കോഴിക്കോട് -മൂന്ന് എന്നിങ്ങനെയാണ് ഖനനാനുമതി നിഷേധിച്ചതെന്നും മന്ത്രി പി. രാജീവ് നിയമസഭയില്‍ പി. മമ്മി കുട്ടിക്ക് മറുപടി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക