
മുണ്ടക്കയം ചെന്നാപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. ചെന്നാപ്പാറ കൊമ്ബന്‍പാറയില്‍ ഇസ്മയിലിന്റെ ഭാര്യ സോഫിയ(45) ആണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30 നാണു സംഭവം നടന്നത്. കുളിക്കാനായി സമീപത്തെ അരുവിയിലേക്കു പോകുന്നതിനിടെയാണു സോഫിയായെ കാട്ടാന ആക്രമിച്ചത്.
ഏറെ നേരം കഴിഞ്ഞും അമ്മ തിരികെ എത്താത്തതിനെ തുടര്‍ന്നു മകന്‍ അന്വേഷിച്ചു പോയപ്പോഴാണു സോഫിയായെ കാട്ടാന ആക്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം വീട്ടില്‍ മകനും മകളും മാത്രമാണ് ഉണ്ടായിരുന്നത്. അരുവിക് സമീപമാണ് ആനയുടെ ചവിട്ടേറ്റു മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group