തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ 28 കാരിക്ക് വെട്ടേറ്റു. വെണ്‍പകല്‍ സ്വദേശി സൂര്യക്കാണ് വെട്ടേറ്റത്.യുവതിയുടെ ആണ്‍ സുഹൃത്താണ് വെട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം. നെയ്യാറ്റിൻകരയില്‍ ഉച്ചയോടെയാണ് സംഭവമുണ്ടായത്.

യുവതിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി സച്ചു (30) ആണ് വെട്ടിയത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ടെറസിൻ്റെ മുകളില്‍ കേറി ആണ്‍സുഹൃത്ത് ആക്രമിക്കുകയായിരുന്നു. വെട്ടിയതിനു ശേഷം ആണ്‍ സുഹൃത്തും സുഹൃത്തുക്കളും ചേർന്ന് സൂര്യയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം കടന്നു കളയുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഇവർക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. സൂര്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക