സൗദിയിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ചനിലയില് കണ്ടെത്തി. തലസ്ഥാനമായ റിയാദിലെ ഷുമൈസിയില് ആണ് സംഭവം.മുവാറ്റുപുഴ കാലാമ്ബൂര് ഇരിഞ്ഞായില് ഷമീര് അലിയാര് (47) ആണ് മരിച്ചത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഷമീറിന്റെ വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഷമീര് റൂമിലെത്തിയെങ്കിലും വിവരമില്ലാതായപ്പോള് സുഹൃത്തുക്കള് അന്വേഷിച്ചെത്തുകയായിരുന്നു. ഇതോടെയാണ് റൂമില് വെച്ച്‌ കുത്തേറ്റ് മരിച്ചനിലയില് കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഷമീര് റൂമിലെത്തിയെങ്കിലും വിവരമില്ലാതായപ്പോള് സുഹൃത്തുക്കള് അന്വേഷിച്ചെത്തുകയായിരുന്നു. ഇതോടെയാണ് റൂമില് വെച്ച്‌ കുത്തേറ്റ് മരിച്ചനിലയില് കണ്ടെത്തിയത്.

മൊബൈല് കടയും മറ്റ് വ്യാപാരവുമുള്പ്പെടെ മേഖലയിലായിരുന്നു ഷമീറിന്റെ ജോലി. കെ.എം.സി.സി സജീവപ്രവര്ത്തകനായ ഷമീര്, കെ.എം.സി.സിയുടെ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ്. ഭാര്യ ഇവിടെ ആശുപത്രിയില് നഴ്സായി ജോലിചെയ്യുകയാണ്. മൂന്ന് മക്കളുണ്ട്.

മൃതദേഹം റിയാദ് ഷുമൈസി ഹോസ്പിറ്റലില് സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോര്ട്ടത്തിന് ശേഷം തുടര് നടപടികള് സ്വീകരിക്കുമെന്ന് സുഹൃത്തുക്കള് അറിയിച്ചു. സാമൂഹ്യ പ്രവര്ത്തകൻ സിദ്ദീഖ് തുവ്വൂരിന്റെ മേല്നോട്ടത്തിലാണ് നടപടികള് പൂര്ത്തിയാക്കുന്നത്.

സഊദിയില് മോഷ്ടാക്കളുടെ ശല്യം കൂടുതലുള്ള പ്രദേശമാണിത്. ഷാര റെയില്, ഷുമൈസിയുടെ ചില ഭാഗങ്ങള്, മന്സൂരിയ്യ എന്നിവിടങ്ങളില് നേരത്തെ മോഷ്ടാക്കളുടെ ശല്യം റിപ്പോര്ട്ട്ചെയ്തിട്ടുണ്ട്. പൊലിസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക