വധശ്രമത്തില്‍ നിന്നും രക്ഷിച്ച സീക്രട്ട് സർവ്വീസ് ഏജന്റ് സീൻ കുറനെ രഹസ്യാന്വേഷണ ഡയറക്ടറായി നിയമിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പെൻസില്‍വാനിയയില്‍ നടന്ന റാലിയിലാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് ട്രംപിന്റെ ജീവൻ രക്ഷിച്ചത്. അന്ന് ട്രംപിനെ വളഞ്ഞ സീക്രട്ട് സർവ്വീസ് ഏജന്റുമാരില്‍ പ്രധാനിയാണ് സീൻ കുറൻ. അന്ന് പ്രചരിച്ച ചിത്രങ്ങളില്‍ ട്രംപിന്റെ വലതുവശത്തുള്ള സണ്‍ഗ്ലാസ് ധരിച്ച ആളാണെന്ന് സീൻ കുറനെന്ന് യുഎസ് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സീൻ കുറാൻ വർഷങ്ങളായി എന്റെ കുടുംബത്തെ സംരക്ഷിക്കുകയാണ്. അതുകൊണ്ടാണ് സീക്രട്ട് സർവീസിലെ ധീരരായ പുരുഷന്മാരെയും നയിക്കാൻ അദ്ദേഹത്തെ തെര‍ഞ്ഞെടുത്തതെന്ന് ട്രംപ് പറഞ്ഞു. പെൻസില്‍വാനിയയിലെ ബട്ട്‌ലറില്‍ ഒരു കൊലയാളിയുടെ ബുള്ളറ്റില്‍ നിന്ന് എന്റെ ജീവൻ രക്ഷിക്കാൻ അദ്ദേഹം സ്വന്തം ജീവൻ പണയപ്പെടുത്തി ധൈര്യം തെളിയിച്ചു. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ മുമ്ബത്തേക്കാളും ശക്തമാക്കാൻ സീനിന് കഴിയുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും, ട്രംപിന്റെ പോസ്റ്റില്‍ പറയുന്നു.

2001-ലാണ് സീൻ സീക്രട്ട് സർവീസില്‍ പ്രവേശിച്ചത്. കഴിഞ്ഞ വർഷം ജൂലൈ 13 നാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. പ്രചാരണ റാലിയില്‍ പ്രസംഗിക്കുന്നതിനിടെ 20 കാരനായ തോക്കുധാരി സമീപത്തെ മേല്‍ക്കൂരയില്‍ നിന്ന് വെടിയുതിർക്കുകയായിരുന്നു. ബൂള്ളറ്റ് ട്രംപിന്റെ വലത് ചെവിയില്‍ തട്ടിയാണ് കടന്നു പോയത്. അക്രമിയായ തോമസ് ക്രൂക്‌സിനെ ഒരു സീക്രട്ട് സർവീസ് എജന്റ് വെടിവെച്ച്‌ കൊല്ലുകയും ചെയ്തു,

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക