സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ സാമ്ബത്തിക തട്ടിപ്പിന് കേസ്. ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്.കിടങ്ങൂർ സ്വദേശി പ്രകാശ് കുരുവിളയാണ് പരാതിക്കാരൻ.

കടുത്തുരുത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബിസിനസില്‍ പങ്കാളിയാക്കാമെന്നും കുമരകത്തെ റിസോർട്ടിന്റെ ഉടമയാക്കാമെന്നും പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. വ്യാജമെയിലുകള്‍ കാണിച്ച്‌ വൻകിട ബിസിനസ്സുകാരുമായി ബന്ധമുണ്ടെന്നും മറ്റും തെറ്റിദ്ധരിപ്പിച്ച്‌ ജോബി ജോർജ് പരാതിക്കാരൻ്റെ വിശ്വാസം നേടിയെടുത്തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുമരകത്തുള്ള ഹോട്ടല്‍ വാങ്ങുന്നതിന് അഡ്വാൻസ് എന്ന നിലയിലും മറ്റ് ബിസിനസുകളില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്തും പരാതിക്കാരനില്‍ നിന്നും അഞ്ച് ലക്ഷം രൂപ കൈപറ്റിയെന്നാണ് എഫ്‌ഐആർ പറയുന്നത്.

പരാതിക്കാരൻ അമേരിക്കയില്‍ ആയിരുന്നപ്പോള്‍ അമേരിക്കയിലെ അദ്ദേഹത്തിൻ്റെ അക്കൗണ്ട് വഴി ജോബി ജോർജ് പലതവണകളായി നാലു കോടി നാല്‍പ്പത് ലക്ഷം രൂപ കൈപ്പറ്റി. പിന്നീട് വാഗ്ദാനം ചെയ്തിരുന്ന പ്രൊജക്ടുകള്‍ നടക്കാതെ വന്നതോടെ ജോബി ജോർജ് മൂന്ന് കോടി രൂപ മടക്കി നല്‍കുകയായിരുന്നു. ബാക്കി നല്‍കേണ്ടിയിരുന്ന ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ കൊടുക്കാതെയും വാഗ്ദാനം ചെയ്തിരുന്ന പ്രൊജക്ടില്‍ പങ്കാളിയാക്കാതെയും ജോബി ജോർജ് വിശ്വാസ വഞ്ചന നടത്തിയെന്നാണ് എഫ്‌ഐആറിലുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക