ആർക്കും എപ്പോഴും എവിടെയും കൃഷി ചെയ്യാവുന്ന ഒന്നാണ് ഉടൻ കൊല്ലി എന്ന വട്ടപ്പേരില്‍ അറിയപ്പെടുന്ന ഉണ്ടമുളക് .നല്ല എരിവും മണവും ഉള്ളതുകൊണ്ട് ഇതിന് ആവശ്യക്കാർ ഏറെയാണ്. വിദേശങ്ങളിലും ഡിമാൻഡ് ഏറെയാണ്. കടുത്ത എരിവാണ് ഉടൻ കൊല്ലി എന്ന വട്ടപ്പേര് ഇവയ്ക്ക് ചാർത്തിക്കൊടുത്തത്.

ഉടൻ കൊല്ലി ഇട്ടുവച്ച മീൻ കറിയുടെ മണം മതി നാഴി ചോറുണ്ണാമെന്നാണ് പലരും പറയുന്നുത്.വലിയ മുതല്‍ മുടക്കില്ലാതെ എവിടെയും ഏതുകാലാവസ്ഥയിലും കൃഷിചെയ്യാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വലിയതോതില്‍ കീട ബാധയും ഉണ്ടാകില്ല. പഴുത്ത മുളകില്‍ നിന്നെടുത്ത വിത്തുകള്‍ പാകി മുളപ്പിച്ചുവേണം നടാൻ. രണ്ടില പരുവമാകുമ്ബോള്‍ കിളച്ചൊരുക്കി കല്ലും കട്ടയും നീക്കിയ സ്ഥലത്തുവേണം ഇവ നടാൻ. ചട്ടിയിലോ ഗ്രോബാഗിലെ ആണ് നടുന്നതെങ്കില്‍ ഒന്നില്‍ രണ്ട് തൈകള്‍ മാത്രം നടാൻ ശ്രദ്ധിക്കണം. ആരാേഗ്യമുളള തൈകള്‍ മാത്രം നടാനെടുക്കുക. മഴയില്ലെങ്കില്‍ ആവശ്യത്തിനനുസരിച്ച്‌ നന നിർബന്ധമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോഴിവളം, ചാണകപ്പൊടി, എല്ലുപാെടി പോലുള്ള ജൈവ വളങ്ങളാണ് ഏറ്റവും യോജിച്ചത്. ആവശ്യമെങ്കില്‍ രാസവളവും ഉപയോഗിക്കാം. ചെടി പൊക്കത്തില്‍ വളരാതെ തലപ്പുനുളളി വൃത്താകൃതിയില്‍ പടർന്നുവളരാൻ അനുവദിക്കണം. അങ്ങനെയെങ്കില്‍ കൂടുതല്‍ കായ ലഭിക്കും. ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണവും മുരടിപ്പുമാണ് പൊതുവെ കണ്ടുവരുന്നത്. ജൈവ കീടനാശിനി പ്രയോഗം കൊണ്ട് ഇവയെ എളുപ്പത്തില്‍ ഇല്ലാതാക്കാം.

മൂപ്പെത്തിയ മുളകുകള്‍ പഴുക്കുന്നതിനുമുമ്ബ് പറിച്ചെടുക്കാൻ ശ്രദ്ധിക്കണം. പഴുത്തുപോയാല്‍ വിറ്റുപോകില്ല. കിലോയ്ക്ക് 200 രൂപയ്ക്ക് മുകളില്‍ മിക്കപ്പോഴും ലഭിക്കും. വലിയ മുതല്‍മുടക്കില്ലാതെ എപ്പോഴും വരുമാനം ലഭിക്കുമെന്ന് സാരം. നിലവിലെ സാഹചര്യത്തില്‍ റബർ കൃഷിയെക്കാള്‍ ഏറെ ലാഭകരമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക