പോക്സോ കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബി.ഗിരീഷ് ആണ് ജാമ്യാപേക്ഷ തള്ളിയത്.കോഴിക്കോട് കസബ പൊലീസ് റജിസ്റ്റർ ചെയ്‌ത കേസിലാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് നാലര വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് കസബ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്‌തത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നില്ല. കൂട്ടിക്കല്‍ ജയചന്ദ്രൻ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്വേഷണം തുടരുന്നതിനിടെ ജയചന്ദ്രൻ കോഴിക്കോട് പോക്സോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്ന് മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ജൂണ്‍ എട്ടിന് കോഴിക്കോട് നഗരത്തിലെ ഒരു വീട്ടില്‍വെച്ച്‌ നാലരവയസുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസില്‍ കുട്ടിയില്‍ നിന്ന് പൊലീസ് മൂന്നുതവണ മൊഴിയെടുത്തിരുന്നു. നടന്റെ അറസ്റ്റ് വൈകുന്നതില്‍ പൊലീസിനെതിരെ വിമർശനവും ശക്തമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക