വയനാട് ഡിസിസി ട്രഷറന്‍ എന്‍.എം വിജയന്‍റെ ആത്മഹത്യയില്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും എന്‍.ഡി അപ്പച്ചന്‍റെയും അറസ്റ്റ് തടഞ്ഞ് കോടതി.15-ാം തീയതി വരെ അറസ്റ്റ് പാടില്ലെന്ന് പൊലീസിന് വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാക്കാല്‍ നിർദേശം നല്‍കി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് നിര്‍ദേശം. 15ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും.

ആത്മഹത്യയില്‍ പ്രതി ചേർത്തതോടെ അറസ്റ്റ് ഭയന്ന് രഹസ്യ കേന്ദ്രത്തില്‍ തുടരുന്നതിനിടെയാണ് കോടതിയില്‍ നിന്നുള്ള താല്‍ക്കാലികാശ്വാസം. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട പ്രതികള്‍, കഴിഞ്ഞ ദിവസം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് അറസ്റ്റ് തടഞ്ഞ് കോടതി പൊലീസിന് വാക്കാല്‍ നിർദ്ദേശം നല്‍കിയത്. ഐ.സി ബാലകൃഷ്ണനു പുറമെ ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചൻ, കോണ്‍ഗ്രസ് പുറത്താക്കിയ കെ.കെ ഗോപിനാഥൻ, മരിച്ചു പോയ പി.വി ബാലചന്ദ്രൻ എന്നിവരാണ് പ്രതികള്‍. കെ.കെ ഗോപിനാൻ ഹൈക്കോടതിയെയാണ് മുൻകൂർ ജാമ്യത്തിന് സമീപിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എൻ.എം വിജയന്‍റെ കത്തിന്‍റെ വെളിച്ചത്തിലാണ് പൊലീസ് കേസെടുത്തതെങ്കിലും കത്ത് വിജയൻ്റേതാണ് എന്ന് ഉറപ്പിക്കാൻ പൊലീസിനായിട്ടില്ല. കയ്യക്ഷര പരിശോധനയടക്കം ശാസ്ത്രീയ പരിശോധനയില്‍ ഇത് തെളിയിക്കപ്പെടും മുമ്ബ് നേതാക്കളെ പ്രതി ചേർത്തത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. എംഎല്‍എ അടക്കമുള്ളവരുടെ അറസ്റ്റ് മുൻകൂട്ടി കണ്ട കോണ്‍ഗ്രസ് നേതൃത്വം അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ മാറി നില്‍ക്കാൻ നേതാക്കള്‍ക്ക് നിർദേശം നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക