ഇലക്‌ട്രിക് വാഹനങ്ങള്‍ മത്സരിച്ച്‌ വിറ്റു കൊണ്ടിരിക്കുന്ന രാജ്യത്തെ വിപണിയില്‍ ഒരു ഇവി സ്വന്തമാക്കി എന്ന് പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ലായിരിക്കും പക്ഷേ ഒരു ഇവി രാജ്യത്ത് ആദ്യമായി സ്വന്തമാക്കുന്ന ഏറ്റവും മുതിർന്ന വ്യക്തി എന്ന് പറയുമ്ബോള്‍ അത് ചെറിയ കാര്യമല്ലല്ലോ.ഇലക്‌ട്രിക് വാഹനം വാങ്ങാം എന്ന് വിചാരിക്കുമ്ബോള്‍ ഏത് വാങ്ങണമെന്ന ആശയക്കുഴപ്പം ഉണ്ടായേക്കാം. ചെറുപ്പക്കാർ പോലും മുഴുവനായി ഇവിയുടെ വരവ് ഉള്‍ക്കൊണ്ടിട്ടില്ല അപ്പോഴാണ് ഒരു സീനിയർ സിറ്റിസണ്‍ ബിവൈഡി സീലിൻ്റെ ഓള്‍ വീല്‍ ഡ്രൈവ് പെർഫോമൻസ് വേരിയൻ്റ് സ്വന്തമാക്കുന്നത്. ആദ്യം വാഹനത്തിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാലോ.

e6 എംവിപി, അറ്റോ 3 എന്നിങ്ങനെ രണ്ട് മോഡലുകള്‍ക്ക് ശേഷമാണ് കമ്ബനി സീല്‍ അവതരിപ്പിച്ചത്. ടെസ്‌ലയുടെ മോഡല്‍ 3 ഇവിയോട് പോലും കിടപിടിക്കാൻ പ്രാപ്‌തമായ സീല്‍ ആദ്യകാഴ്ച്ചയില്‍ തന്നെ ആരെയും കൈയിലെടുക്കും വിധമാണ് പണികഴിപ്പിച്ചിരിക്കുന്നത്. 41.00 ലക്ഷം മുതല്‍ 53.00 ലക്ഷം വരെ എക്സ്ഷോറൂം വില വരുന്ന വാഹനത്തിനെ ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലായാണ് വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം തന്നെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ഇലക്‌ട്രിക് സെഡാനിലുണ്ടാവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡൈനാമിക് റേഞ്ച് വേരിയൻ്റിനൊപ്പം 61.44 kWh ബാറ്ററി പായ്ക്കും പ്രീമിയം റേഞ്ച്, പെർഫോമൻസ് എന്നീ രണ്ട് വേരിയൻ്റുകളില്‍ 82.56 kWh ബാറ്ററി പായ്ക്കുമാണ് BYD സീല്‍ ഇവിയില്‍ ലഭിക്കുന്നത്. BYD സീല്‍ ഡൈനാമിക് റേഞ്ച്, പ്രീമിയം റേഞ്ച് വേരിയൻ്റുകള്‍ റിയർ-വീല്‍ ഡ്രൈവ് പവർട്രെയിനിനൊപ്പമായിരിക്കും വിപണിയിലെത്തുക. അതേസമയം പെർഫോമൻസ് വേരിയന്റില്‍ ഓള്‍-വീല്‍ ഡ്രൈവ് പവർട്രെയിനുമുണ്ട്.

മൂന്ന് വേരിയൻ്റുകളും വ്യത്യസ്ത തലത്തിലുള്ള പവർ കണക്കുകളാണ് മുന്നോട്ടുവെക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇവയ്ക്ക് യഥാക്രമം 41 ലക്ഷം, 45.55 ലക്ഷം, 53 ലക്ഷം എന്നിങ്ങനെയാണ്‌എക്സ്ഷോറൂം വില വരുന്നത്. സീല്‍ സെഡാൻ പൂർണ ഇറക്കുമതിയായാണ് രാജ്യത്ത് എത്തുന്നത്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ സീല്‍ ഇവിക്ക് 4,800 മില്ലീമീറ്റർ നീളവും 1,875 മില്ലീമീറ്റർ വീതിയും 1,460 മില്ലീമീറ്റർ ഉയരവുമാണുള്ളത്.

പെർഫോമൻസ് വേരിയൻ്റിന് വരുന്ന വില എന്ന് പറയുന്നത് 53 ലക്ഷം രൂപയോളമാണ്. ഈ വാഹനം സ്വന്തമാക്കിയ രാജ്യത്തെ മുതിർന്ന വ്യക്തി തൃപ്പൂണിത്തുറ സ്വദേശിയായ സുബ്രഹ്മണ്യ അയ്യർ കൃഷ്ണനാണ് ബിവൈഡി സീലിൻ്റെ പെർഫോമൻസ് വേരിയൻ്റ് സ്വന്തമാക്കിയത്. കൊച്ചിയിലെ ബിവൈഡിയുടെ ഇവിഎം ഷോറൂമില്‍ നിന്നാണ് വാഹനം ഡെലിവറി എടുത്തത്. കാറ്ററിങ്ങ് ബിസിനസില്‍ വർഷങ്ങളുടെ പരിചയസമ്ബന്നതയുളള അദ്ദേഹത്തിന് നിരവധി ആഡംബര കാറുകള്‍ സ്വന്തമായിട്ടുണ്ട്.

വാഹനത്തിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് വന്നാല്‍ കാഴ്ച്ചയില്‍ ഒരു സ്പോർസ് കാർ ഫീലൊക്കെ BYD സീലിന് നല്‍കാനാവുന്നുണ്ട്. കൂപ്പെ പോലെയുള്ള ഓള്‍-ഗ്ലാസ് റൂഫ്, ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകള്‍ തുടങ്ങിയവ അതിമനോഹരമായാണ് പണിതെടുത്തിരിക്കുന്നത്. നാല് ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ബമ്ബറിലേക്ക് നീളുന്ന സി-ആകൃതിയിലുള്ള ഘടകമുള്ള സ്വീപ്റ്റ് ബാക്ക് എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍, പൂർണ വീതിയുള്ള എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നിവ പോലുള്ള രസകരമായ വിശദാംശങ്ങളാണ് വണ്ടിക്ക് കിടുക്കൻ ലുക്ക് സമ്മാനിക്കുന്നത്.

19 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈനും വളരെ ആകർഷകമാണ്. ആർട്ടിക് ബ്ലൂ, അറോറ വൈറ്റ്, അറ്റ്ലാൻ്റിസ് ഗ്രേ, കോസ്മോസ് ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് BYD സീല്‍ ലഭിക്കുന്നത്. പുറംമോടിയിലേതു പോലെ തന്നെ അകവും അത്യാഡംബരത്തിലാണ് ഒരുക്കിയിരിക്കുന്നത്. വട്ടംകറക്കാനാവുന്ന 5.6 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് അകത്തളത്തിലെ ശ്രദ്ധേയമായ കാര്യം.

പെർഫോമൻസ് കണക്കികളിലേക്ക് നോക്കിയാല്‍ സീല്‍ ഡൈനാമിക് റേഞ്ച് പതിപ്പിന് 201 bhp പവറില്‍ 310 Nm torque വരെ നല്‍കാനാവും. പ്രീമിയം റേഞ്ച് 308 bhp, 360 Nm torque എന്നിങ്ങനെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. പിന്നെ പെഫോർമൻസ് വേരിയന്റിന് ഡ്യുവല്‍ മോട്ടോർ ലഭിക്കുന്നതിനാല്‍ കണ്ണഞ്ചിപ്പിക്കുന്ന അനുഭവമാവും നല്‍കുക. ഇതിന് 522 bhp കരുത്തില്‍ പരമാവധി 670 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക