മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നാലാമത് മുംബൈ മലയാളി മംഗല്യമേള സംഘടിപ്പിക്കുന്നു. മുംബയിൽ താമസിക്കുന്ന മലയാളി യുവതീയുവാക്കൾക്കായി ജനുവരി 25ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് മംഗല്യ മേള നടക്കുന്നത്.

മേളയിലേക്ക് ഈ മാസം ജനുവരി 5 മുതൽ പുതിയ രജിസ്ട്രേഷൻ ആരംഭിച്ചു.അപേക്ഷകർ ബയോഡാറ്റ, ഫോട്ടോ, ജാതക കുറിപ്പ് എന്നിവയുമായി ബോംബെ കേരളീയ സമാജം ഓഫീസ് (കേരള ഭവനം, മാട്ടുംഗ)മായി ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 022-24012366 24024280 8369349828

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക