സിനിമ ലൊക്കേഷൻ നോക്കാനെത്തിയ ആർട്ട് ഡയറക്ടർ ചതുപ്പില്‍ താഴ്ന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്തി.ദിലീപ് ചിത്രമായ ഭ ഭ ബ (ഭയം ഭക്തി ബഹുമാനം) യുടെ ചിത്രീകരണത്തിനായി ലൊക്കേഷൻ പരിശോധിക്കാൻ എത്തിയ ആർട് ഡയറക്ടർ മലപ്പുറം കെ പുരം മുളക്കില്‍ നിമേഷാണ് ചതുപ്പില്‍ താഴ്ന്നത്.

പുതുവൈപ്പ് എല്‍എൻജി ടെർമിനലിനു മുൻപിലുള്ള പൈലിങ് ചെളിനിറഞ്ഞ ചതുപ്പ് നിലത്തിലാണ് നിമേഷ് താഴ്ന്ന് പോയത്. അതുവഴി പോയ യാത്രക്കാരൻ ഫോണ്‍ ചെയ്തതനുസരിച്ചാണ് അഗ്നി രക്ഷാസേന സ്ഥലത്തെത്തുന്നത്. കാല്‍മുട്ടുവരെ താഴ്ന്നു പോയ അവസ്ഥയിലായിരുന്നു അഗ്നിരക്ഷാ സേന സ്ഥലത്തെത്തുമ്ബോള്‍ നിമേഷ്.വൈപ്പിൻ ഫയർ സ്റ്റേഷനില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ചാർജ് ബിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിമേഷിനെ രക്ഷപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക