മുംബൈ: മലാഡ് വെസ്റ്റിലെ ദുർഗാദേവി സറാഫ് കോളേജിന് സമീപം ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് രണ്ട് വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും പിന്നീട് അടിപിടിയിലും കലാശിച്ചത്. വൃത്തങ്ങൾ പറയുന്നതനുസരിച്ച്, തർക്കത്തിനിടെ ആദിത്യ നിഷാദ് എന്ന വിദ്യാർത്ഥിയെ ചില കോളേജ് വിദ്യാർത്ഥികളും കൂടാതെ 6-7 പുറത്തുനിന്നുള്ളവരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റ ആദിത്യയെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ ആരോഗ്യനില തൃപ്തികരമാണെങ്കിലും 24 മണിക്കൂർ നിരീക്ഷണതിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ആദിത്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മലാഡ് പോലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. ബൈക്ക് പാർക്കിങ്ങിനെച്ചൊല്ലിയാണ് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായതെന്നാണ് വിവരം. സംഭവസ്ഥലം സന്ദർശിച്ച പോലീസ് സംഘം അക്രമത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ആദിത്യയെ മർദിച്ച സംഘവും പരാതി നൽകിയിട്ടുണ്ട്.ആദിത്യയെ കൂടാതെ മറ്റൊരു വിദ്യാർത്ഥികൂടി ആക്രമണത്തിൽ പരിക്കേറ്റ് ബോറിവിലി ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക