മുംബൈ:മഹാത്മാഗാന്ധിയെ പാകിസ്ഥാന്റെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചതിന് ഗായകൻ അഭിജിത് ഭട്ടാചാര്യയ്ക്ക് പൂനെ ആസ്ഥാനമായുള്ള അഭിഭാഷകൻ വക്കീൽ നോട്ടീസ് അയച്ചു. ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ ഗായകൻ പറഞ്ഞു, “മഹാത്മാഗാന്ധിയേക്കാൾ വലുതായിരുന്നു സംഗീതസംവിധായകൻ ആർ ഡി ബർമൻ.മഹാത്മാഗാന്ധി രാഷ്ട്രപിതാവായതുപോലെ സംഗീതലോകത്ത് ആർ ഡി ബർമൻ രാഷ്ട്രപിതാവായിരുന്നു, മഹാത്മാഗാന്ധി പാക്കിസ്ഥാൻ്റെ രാഷ്ട്രപിതാവാണ്, ഇന്ത്യയുടെയല്ലെന്നും” അദ്ദേഹം പറഞ്ഞു.
ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു.പാക്കിസ്ഥാൻ്റെ നിലനിൽപ്പിന് ഉത്തരവാദി അദ്ദേഹമായിരുന്നു”.അഭിജീത് പറഞ്ഞു.ഇത്തരമൊരു പ്രസ്താവന നടത്തി ഗായകൻ അതിരു കടന്നതായി നോട്ടീസിൽ പറയുന്നു. , “ഹിന്ദു-മുസ്ലിം ഐക്യത്തിനും സാഹോദര്യത്തിൻ്റെ ആദർശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഗാന്ധി അക്ഷീണം പ്രയത്നിച്ചു. സ്വാതന്ത്ര്യസമര കാലത്തെ രാഷ്ട്രീയ സാഹചര്യം ഇന്ത്യയെ രണ്ട് രാഷ്ട്രങ്ങളായി വിഭജിക്കുന്നതിൻ്റെ വക്കിലെത്തിയപ്പോൾ മഹാത്മാഗാന്ധി പറഞ്ഞു.
‘വിഭജനം അംഗീകരിക്കുക, അത് എൻ്റെ മൃതദേഹത്തിന് മുകളിലായിരിക്കും. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം ഇന്ത്യാ വിഭജനത്തോട് ഒരിക്കലും യോജിക്കില്ല”. മഹാത്മാ ഗാന്ധിയുടെ വാക്കുകളെ ഉൾപ്പെടുത്തി അഭിഭാഷകൻ അസീം പറഞ്ഞു.150 ലധികം രാജ്യങ്ങൾ അദ്ദേഹത്തിൻ്റെ പേരിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ കാര്യം ഗായകൻ പരിശോധിക്കേണ്ടതുണ്ടെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.





