പട്ടാമ്ബി വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15-കാരിക്കായി തിരച്ചില്‍ തുടരുന്നു. ചൂരക്കോട് സ്വദേശി ഷഹന ഷെറിന്റെ കൂടെ യാത്ര ചെയ്തയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു.ഷൊർണൂർ DYSPയുടെ നേതൃത്വത്തില്‍ അഞ്ച് ടീമുകളായി 36 പൊലീസുകാരാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ കാണാതായത്.ഷഹന പട്ടാമ്ബി റെയില്‍വേ സ്റ്റേഷനില്‍ നിന്നും യൂണിഫോം മാറ്റി പോകുന്ന ദൃശ്യമാണ് അവസാനമായി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കൂടെയുള്ള ആളെപ്പറ്റി എന്തെങ്കിലും വിവരമുണ്ടെങ്കില്‍ ഷൊർണൂർ DYSPയെ അറിയിക്കാൻ നിർദേശമുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക






