കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജിയില്‍ സംസ്ഥാനത്തിനും പിഎസ് സി ( PSC)ക്കും മറുപടി നല്‍കാൻ ആറ് ആഴ്ച സമയം നല്‍കി സുപ്രീംകോടതി.ജസ്റ്റിസ് അഭയ് എസ് ഓക അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. നേരത്തെ കേസില്‍ വിശദമായ വാദം കേള്‍ക്കാൻ കോടതി തീരുമാനിച്ചിരുന്നു.

സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികളുടെ മറുപടി ലഭിച്ച ശേഷം സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കും.കേരളത്തില്‍ നിന്നുള്ള ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന സംഘടനയാണ് കോടതിയില്‍ നേരത്തെ ഹർജി നല്‍കിയത്. യാതൊരു ചട്ടവും പാലിക്കാതെയാണ് പേഴ്സണണ്‍ സ്റ്റാഫുകളുടെ നിയമനമെന്നും പെൻഷൻ നല്‍കാനുള്ള ചട്ടം ഭരണഘടനവിരുദ്ധമാണെന്നുമാണ് ഹർജിക്കാരുടെ വാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലാ സംസ്ഥാനങ്ങളിലും ഈ രീതിയിലല്ലേ നിയമനമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ കോടതി ആരാഞ്ഞിരുന്നു. കാലാകാലങ്ങളായി പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ കേരളത്തില്‍ കിട്ടുന്നുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തില്‍ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം നടത്തുന്നത് സമാന രീതിയിലാണെന്നും ഇവർക്ക് ഓണറേറിയമാണ് നല്‍കുന്നതെന്നും അന്ന് കോടതി പറഞ്ഞിരുന്നു.

ഹർജിക്കാർക്കായി അഭിഭാഷകരായ കെ. ഹരിരാജും എ. കാര്‍ത്തിക്ക് എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൌണ്‍സല്‍ സി.കെ ശശി, പിഎസ് എസിക്കായി സ്റ്റാൻഡിംഗ് കൌണ്‍സല്‍ വിപിൻ നായർ എന്നിവരും ഹാജരായി. ഇതേ ആവശ്യം ഉന്നയിച്ച്‌ നല്‍കിയ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയതോടെയാണ് അപ്പീല്‍ സുപ്രീംകോടതിയില്‍ എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക