മുംബൈ: ഞായറാഴ്ച വൈകുന്നേരമാണ് മാനസികാസ്വാസ്ഥ്യമുള്ള ഒരാൾ ബാന്ദ്ര റെയിൽവേ സ്‌റ്റേഷനു സമീപമുള്ള തൂണിൽ കയറി മുകളിൽ ഇരുന്നത്.ഇന്നലെ വൈകുന്നേരം 5:11 നാണ് സംഭവം നടന്നത്.എന്നാൽ വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലം ജീവൻ രക്ഷിക്കാനായി.
“മാനസികമായി അസ്ഥിരമായ ഒരാൾ ബാന്ദ്ര ലോക്കൽ സ്റ്റേഷന് സമീപമുള്ള OHE തൂണിൽ കയറി. രക്ഷാപ്രവർത്തനത്തിനിടെ അയാൾ താഴെ വീണുവെങ്കിലും പരിക്ക് കാര്യമായിരുന്നില്ല.എന്നിരുന്നാലും ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചിട്ടും തയ്യാറായില്ല. അതിനാൽ തുടർനടപടികൾക്കായി ഇയാളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് (ആർപിഎഫ്) കൈമാറി.” ഒരു ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇയാളെ സുരക്ഷിതമായി നീക്കം ചെയ്തതിന് ശേഷം 5:31 ന് ലൈൻ ക്ലിയർ ചെയ്തതായും റെയിൽവെ അറിയിച്ചു.സെൻട്രൽ റെയിൽവേ പറയുന്നതനുസരിച്ച്, ഈ സംഭവം ബാധിച്ചത് സിഎസ്എംടി-ഗോറരെഗാവ് റൂട്ടിലെ ഒരു ട്രെയിനിനെ മാത്രമാണ്; മറ്റു ട്രെയിനുകൾ സാധാരണ പോലെ ഓടിക്കൊണ്ടിരുന്നു.





