മുംബൈ: മുംബൈയിൽ നിന്ന് ഇസ്താംബൂളിലേക്കുള്ള ഇൻഡിഗോ വിമാനം റദ്ദാക്കിയതിനാൽ നിന്ന് നൂറിലധികം യാത്രക്കാർ ശനിയാഴ്ച ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 16 മണിക്കൂറിലേറെ കുടുങ്ങി. വിമാനത്തിന് ചില സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഫ്ലൈറ്റ് വൈകുമെന്ന് ആദ്യം പറഞ്ഞെങ്കിലും ഒടുവിൽ റദ്ദാക്കുക യായിരുന്നു.
ശനിയാഴ്ച, മുംബൈയിൽ നിന്ന് രാവിലെ 6:55 ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ 6E17 വിമാനമാണ് സാങ്കേതിക തകരാറുകൾ കാരണം 16 മണിക്കൂറിലധികം വൈകിയത്. മണിക്കൂറുകളോളം ഫ്ലൈറ്റ് വൈകിയതിനാൽ, യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെ പരാതിപ്പെടാനും പ്രതിഷേധിക്കാനും തുടങ്ങി, ഒടുവിൽ രാത്രി 11:00 ന് വേറെ വിമാനം നൽകാൻ ഇൻഡിഗോയെ പ്രേരിപ്പിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




