2021 ലാണ് തങ്ങള്‍ പ്രണയത്തിലാണന്ന് ഗായിക അമൃത സുരേഷും സംഗീത സംവിധായകനായ ഗോപി സുന്ദറും പ്രഖ്യാപിക്കുന്നത്. ചേർന്ന് നില്‍ക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ച്‌ കൊണ്ടായിരുന്നു ഇരുവരും പ്രണയം തുറന്നുപറഞ്ഞത്.’പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്‌ അനുഭവങ്ങളുടെ കനല്‍വരമ്ബു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’, എന്നായിരുന്നു ആ കുറിപ്പ്.

എന്നാല്‍ പോസ്റ്റ് പങ്കുവെച്ചത് മുതല്‍ ഇരുവർക്കും നേരിടേണ്ടി വന്നത് കടുത്ത സൈബർ ആക്രമണമാണ്. പക്ഷെ ഈ സൈബർ ആക്രമണങ്ങളിലൊന്നും രണ്ടു പേരും തളർന്നില്ലെന്ന് മാത്രമല്ല തങ്ങളുടെ സ്നേഹവും ഇഷ്ടവും വിളിച്ച്‌ പറഞ്ഞുകൊണ്ട് സൈബർ അധിക്ഷേപത്തെ അവർ ശക്തമായി തന്നെ നേരിട്ടു. ഔദ്യോഗികമായി വിവാഹിതരായെന്ന് പറഞ്ഞില്ലെങ്കിലും താലിയും മാലയുമൊക്കെ അണിഞ്ഞുള്ള ചിത്രങ്ങളെല്ലാം പങ്കുവെയ്ക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഒരു സുപ്രഭാതത്തില്‍ അമൃതയ്ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം ഗോപി സുന്ദർ തന്റെ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തു. അമൃതയും ചിത്രങ്ങള്‍ നീക്കിയതോടെ ഇരുവരും വേർപിരിഞ്ഞെന്ന ചർച്ചകള്‍ കൊഴുത്തു. ആദ്യമൊന്നും ഇതിനോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ലെങ്കിലും പിന്നീട് അമൃത തന്നെ ഇതില്‍ വ്യക്തത വരുത്തി രംഗത്തെത്തി. പിരിഞ്ഞെന്ന് പറഞ്ഞെങ്കിലും എന്താണ് ഇരുവർക്കും ഇടയില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഒരു വിഭാഗം ആവർത്തിച്ചുകൊണ്ടേയിരുന്നു. പിരിഞ്ഞതിന്റെ പേരിലും ഇരുവരും കടുത്ത സൈബർ ആക്രമണം നേരിട്ടു.

ഇപ്പോഴിതാ ഗോപി സുന്ദറുമായി പിരിയാനുണ്ടായ യഥാർത്ഥ കാരണം വെളിപ്പെടുത്തുകയാണ് അമൃത സുരേഷ്.’രണ്ട് തവണ ചൂടുവെള്ളത്തിലേക്ക് വീണൊരു അവസ്ഥയാണ്. ഞങ്ങള്‍ക്ക് ഒരു കോമണ്‍ ലാംഗ്വേജ് ഉണ്ടായിരുന്നു, സംഗീതമായരുന്നു അത്. ഞങ്ങള്‍ക്കിടയില്‍ അടിയോ ഇടിയോ ഗാർഹിക പീഡനം പോലൊരു വിഷയമോ ഒന്നും ഉണ്ടായിട്ടില്ല. ആളൊരു പീസ് ഫുള്‍ മനുഷ്യനാണ്. പിന്നെയൊരു പോയിന്റെ കഴിഞ്ഞപ്പോള്‍ , നമ്മുടെ രണ്ട് പേരുടേയും നയങ്ങള്‍ ചേരില്ല എന്നായപ്പോള്‍ അവസാനിപ്പിച്ചു. ലൈഫ് സ്റ്റൈല്‍ ഭയങ്കര വ്യത്യാസമായിരുന്നു. അതുമാത്രമായിരുന്നു ഞങ്ങളുടെ വിഷയം. ഇത്രയും വലിയൊരു തീരുമാനം എടുക്കുമ്ബോള്‍ മോശമായി പോകണം എന്നൊരു ചിന്തയോട് കൂടിയൊന്നും ആയിരിക്കില്ലല്ലോ ചെയ്യുന്നത്. അത് സംഭവിച്ച്‌ പോയി’, അമൃത പറഞ്ഞു.

ഗോപി സുന്ദറുമായി പിരിഞ്ഞെങ്കിലും ഒരിക്കലും അദ്ദേഹത്തെ കുറ്റപ്പെടുത്തി അമൃത പ്രതികരിച്ചിട്ടില്ല. മാത്രമല്ല അമൃത-ബാല വിവാദങ്ങളുടെ സമയത്ത് അമൃതയെ ഗോപി സുന്ദർ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. അതേസമയം തന്റെ ആദ്യ ഭർത്താവായ ബാലയില്‍ നിന്നും താൻ കൊടിയ പീഡനമാണ് നേരിട്ടതെന്ന് അമൃത വെളിപ്പെടുത്തിയിരുന്നു. ശാരീരകമായും മാനസികമായുള്ള ദ്രോഹം സഹിക്ക വയ്യാതെയാണ് തനിക്ക് ആ വീട് വിട്ട് ഇറങ്ങേണ്ടി വന്നതെന്നാണ് അമൃത വെളിപ്പെടുത്തിയത്. അന്നേറ്റ ശാരീരിക ഉപദ്രവങ്ങളുടെ വേദന ഇന്നും താൻ അനുഭവിക്കുന്നുണ്ടെന്നും അമൃത തുറന്ന് പറഞ്ഞു. ആദ്യ ബന്ധത്തില്‍ നിന്നും വ്യത്യസ്തമായി വളരെ അധികം സ്നേിക്കപ്പെടുന്നുവെന്ന തോന്നല്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തില്‍ താൻ അനുഭവിച്ചിരുന്നതായി അമൃത മനസ് തുറന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക