പാലാ: കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ പതിനാലാം ചരമവാർഷിക ദിനം ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു. തുടർന്ന് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട് അനുസ്മരണ സന്ദേശം പങ്കുവെച്ചു.തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തിയ തൊഴിലാളി നേതാവും, പടവെട്ടി പാർട്ടിയെ പടുത്തുയർത്തിയ പോരാളിയും, നവ കേരളത്തിന് അടിത്തറ ഭരണാധികാരിയും ആയിരുന്നു ലീഡർ കെ കരുണാകരൻ എന്ന് അനുസ്മരണ പ്രഭാഷണത്തിൽ തോമസുകുട്ടി ചൂണ്ടിക്കാട്ടി.
അനുസ്മരണ യോഗത്തിൽ അഡ്വ.ആർ.മനോജ്, ബ്ലോക്ക് പ്രസിഡന്റ് എൻ. സുരേഷ്, പ്രൊഫ. സതീശ് ചൊള്ളാനി, അഡ്വ ചാക്കോ തോമസ്, ഷോജി ഗോപി ,ബിബിൻ രാജ്,വി.സി പ്രിൻസ്, രാഹുൽ പിഎൻആർ, ബിജോയ് എടേട്ട്, ടോണി തൈപ്പറമ്പിൽ, ആനി ബിജോയ്, സാബു എബ്രഹാം, ജോയി മഠം, മാത്തുക്കുട്ടി കണ്ടത്തിപ്പറമ്പിൽ, കിരൺ മാത്യു, ഗോപാലകൃഷ്ണൻ വള്ളിച്ചിറ, സജോ വട്ടക്കുന്നേൽ, ടെൻസൻ വലിയക്കാപ്പിൽ, കുഞ്ഞുമോൻ പാലയ്ക്കൻ, ലീലാമ്മ ജോസഫ്, കെ ആർ മുരളീധരൻ നായർ, വിജയകുമാർ തിരുവോണം, ജോസ് പനയ്ക്കച്ചാലിൽ, റെജി നെല്ലിയാനി, സാബു നടുവിലേടത്ത്, റോണി മനയാനി, ജിഷ്ണു പറപ്പള്ളിൽ, ബിനു അറയ്ക്കൽ, തുടങ്ങിയവർ സംബന്ധിച്ചു.







