തൃശൂർ പൂരം കലക്കലില്‍ തിരുവമ്ബാടി ദേവസ്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട്.ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പൂരനാളില്‍ ബോധപൂർവം കുഴപ്പമുണ്ടാക്കിയെന്നും റിപ്പോർട്ടില്‍ പറയുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചു.

ബിജെപിയുടെ പേര് പറയാതെയാണ് അജിത് കുമാറിന്റെ റിപ്പോർട്ട്. റിപ്പോർട്ടില്‍ തിരുവമ്ബാടി ദേവസ്വത്തിനെതിരെ രൂക്ഷവിമർശനമാണുള്ളത്. പൂരം കലക്കാൻ ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തി. നിയമപരമായി സാധ്യമാകാത്ത കാര്യങ്ങള്‍ ദേവസ്വം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവലോകന യോഗങ്ങളില്‍ അടക്കം ദേവസ്വം ഈ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചുവെന്നും റിപ്പോർട്ടില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക