കല്യാണവുമായി ബന്ധപ്പെട്ട് ധാരാളം കുസൃതികളും തമാശകളും വരന്റേയോ വധുവിന്റേയോ കൂട്ടുകാര്‍ ഒപ്പിക്കാറുണ്ട്. അതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.ശരിക്കും കൂട്ടുകാര്‍ കൊടുക്കുന്ന ഇത്തരം പണികള്‍ ചിലപ്പോള്‍ സൈബറിടത്ത് പല കുറി ട്രെന്‍ഡിങ് ആകാറും ഉണ്ട് . അത്തരത്തില്‍ ഇപ്പോള്‍ സൈബറിടത്ത് വൈറലാകുന്ന ഒരു ചിത്രമുണ്ട്.

‘ഇന്ന് വിവാഹിതനായ എനിക്കും എന്റെ സ്വന്തം ഭാര്യയ്ക്കും വിവാഹമംഗളാശംസകള്‍” എന്ന് എഴുതി കല്യാണ ചെക്കന്റേയും പെണ്ണിന്റേയും ഫോട്ടോ വച്ചാണ് ഫ്ലക്സ് തയ്യാറാക്കിയിരിക്കുന്നത്. അഭിജിത്ത്,അഞ്ജു എന്നാണ് ഇരുവരുടെയും പേര് ഫ്ലക്സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ എട്ടിന്റെ പണി, ഇത് കുറച്ച്‌ കൂടുതലാ, ഒരു ഷര്‍ട്ട് ഇടാമായിരുന്നു, എടാ കണ്ണാപ്പി ഇത് പൊളിച്ചു, എന്നിങ്ങനെ പോകുന്നു പോസ്റ്റിന് വരുന്ന കമന്‍റുകള്‍. കൈനകരി വഴി പോകുമ്ബോള്‍ എസി റോഡില്‍ കണ്ട ചിത്രം എന്ന പേരിലാണ് ഫ്ലക്സ് പ്രചരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക