മുനമ്ബത്തേത് വഖഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും ആയതിനാല്‍ ഭൂമി വില്‍ക്കാൻ തങ്ങള്‍ക്ക് അവകശമുണ്ടെന്നും ഫാറൂഖ് കോളേജ്.മുനമ്ബം ഭൂമി തർക്ക വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മിഷൻ ഹിയറിങ് അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് കമ്മിഷന് മുമ്ബാകെ ഫാറൂഖ് കോളേജ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം മുനമ്ബത്തെ ജനങ്ങളും തങ്ങളുടെ നിലപാട് കമ്മിഷനെ അറിയിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുനമ്ബത്തേത് വഖഫ് ഭൂമിയല്ല. ഫാറൂഖ് കോളേജിന് ഇഷ്ടദാനമായി കിട്ടിയതാണ്. ആയതിനാല്‍ അത് ക്രയവിക്രയം നടത്തുന്നതിനുള്ള പൂർണ അധികാരം തങ്ങള്‍ക്കുണ്ടെന്നും ഫാറൂഖ് കോളേജ് വ്യക്തമാക്കി. മുനമ്ബത്തെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നത്തെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയമിച്ച ജുഡീഷ്യല്‍ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്ക് മുമ്ബാകെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം തന്നെ മുനമ്ബം ഭൂസംരക്ഷണ സമിതി ഭാരവാഹികള്‍ തങ്ങളുടെ പക്കലുള്ള ഭൂരേഖകള്‍ കമ്മിഷന് മുമ്ബാകെ കൈമാറിയിരുന്നു.

മുനമ്ബത്തേത് വഖഫ് ഭൂമി തന്നെയാണെന്നാണ് വഖഫ് ബോർഡിന്റെ നിലപാട്. ഇക്കാര്യം കമ്മിഷനെ അറിയിക്കേണ്ടതുണ്ട്. വഖഫ് ബോർഡിനെ കൂടാതെ സർക്കാരും ഈ വിഷയത്തില്‍ അവരുടെ നിലപാട് കമ്മിഷനെ അറിയിക്കേണ്ടതുണ്ട്. ഇവരുടെ നിലപാട് കൂടി വ്യക്തമായാല്‍ അടുത്ത മാസം ആദ്യം തന്നെ ഹിയറിങ് ആരംഭിക്കാനാണ് കമ്മിഷന്റെ തീരുമാനം.

മുനമ്ബം ജുഡീഷ്യല്‍ കമ്മിഷന് മൂന്ന് മാസത്തെ കാലാവധിയാണ് സർക്കാർ നല്‍കിയിട്ടുള്ളത്. ഈ കാലയളവിനുള്ളില്‍ തന്നെ ഹിയറിങ് പൂർണമാക്കി റിപ്പോർട്ട് സർക്കാരിന് കൈമാറാനാണ് കമ്മിഷന്റെ നീക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക