മുംബൈ: ശ്രീ നാരായണ മന്ദിര സമിതിയും, ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി ക്യാൻസർ അവബോധ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 28 ന് രാവിലെ 10 മണി മുതൽ സമിതിയുടെ ചെമ്പൂർ വിദ്യഭ്യാസ സമുച്ചയത്തിൽ ആണ് സെമിനാർ നടക്കുക. ടാറ്റ മെമ്മോറിയൽ ആശുപത്രിയിലെ വിദഗ്ധ (Oncology Surgeons) ഡോക്ടറുമാരുടെ സംഘം വിവിധ തരം കാൻസറുകളെ പറ്റിയും, രോഗത്തിന്റെ ലക്ഷണങ്ങൾ,ചികിത്സ പ്രതിരോധം, എന്നിവയെക്കുറിച്ചും സംസാരിക്കും. കൂടാതെ ചോദ്യോത്തര വേളയിൽ ഡോക്ടർമാർ ചോദ്യങ്ങൾക്കു മറുപടി നൽകും.
- GYNEC – DR. AMITA MAHESHWARI
- BREAST – DR. AMAR DESHPANDE
- GASTROINTESTINAL- DR. MANISH BHANDARE
- PROSTATE- DR. GAGAN PRAKASH
- PREVENTIVE – DR. GAURAVI MISHRA
ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രമാണ് സെമിനാറിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകുക. രജിസ്‌ട്രേഷൻ ചെയ്യേണ്ട അവസാന തീയതി 25.12.2024. രജിസ്റ്റർ ചെയ്യേണ്ട നമ്പർ 9326665797
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക








