എസ്‌എസ്‌എല്‍സി, ഹയർ സെക്കണ്ടറി ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകള്‍ ചോർന്നു. പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്‌എസ്‌എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകളാണ് ചോർന്നത്.ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ എംഎസ് സെല്യൂഷൻസ് എന്ന യൂട്യൂബ് ചാനലില്‍ അതേപടിയുണ്ട്.

എങ്ങനെ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ ഇവർക്ക് കിട്ടി എന്നതില്‍ ഒരു വ്യക്തതയില്ല.മാത്രമല്ല, പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിട്ടുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരീക്ഷക്ക് തലേദിവസം ഇത്തരത്തില്‍ ചോദ്യങ്ങള്‍ ചോർന്നതോടെ അധ്യാപകരും വിദ്യാർത്ഥികളും ആശങ്കയിലാണ്.വിഷയത്തില്‍ കെഎസ്‌യു പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഡിഡിഇയുമായി നടന്ന ചർച്ചയില്‍ എം എസ് സൊല്യൂഷൻസിനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതായി കെഎസ്‌യു പറഞ്ഞു. ചോദ്യപ്പേപ്പർ ചോർന്നത്‌ ഇനിയും സമരം തുടരുമെന്നും സംസ്ഥാന സമിതി നേരിട്ട് സമരം ഏറ്റെടുക്കുമെന്നും കെഎസ്‌യു അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക