മുകേഷ് അ‌ംബാനിയുടെ റിലയൻസ് സാമ്രാജ്യത്തിന് കീഴില്‍ വരുന്ന റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി ഇക്കൊല്ലവും പതിവ് പോലെ ന്യൂ ഇയർ സ്പെഷല്‍ പ്ലാൻ പുറത്തിറക്കിയിരിക്കുന്നു.പതിവ് പോലെ പുതിയ വർഷത്തിന്റെ അ‌തേ തുകയിലാണ് ജിയോ ന്യൂ ഇയർ പ്ലാൻ പ്രഖ്യാപിച്ചിരിക്കുന്നത്, അ‌തായത് വരാൻ പോകുന്ന വർഷത്തെ സൂചിപ്പിച്ചുകൊണ്ട് 2025 രൂപ വിലയിലാണ് ജിയോയുടെ പുതിയ ന്യൂ ഇയർ സ്പെഷല്‍ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

200 ദിവസത്തെ വാലിഡിറ്റിയില്‍ ഈ പ്ലാൻ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നു.പരിമിതമായ കാലയളവിലേക്ക് മാത്രമാണ് ജിയോയുടെ 2025 ന്യൂ ഇയർ പ്ലാൻ ലഭ്യമാക്കിയിരിക്കുന്നത്. 2024 ഡിസംബർ 11 മുതല്‍ 2025 ജനുവരി 11 വരെയാണ് ഈ പ്ലാൻ ലഭ്യമാകുക എന്നാണ് വിവരം. റീച്ചാർജ് ചെയ്യാൻ താല്‍പര്യമുള്ളവർ ഈ കാലയളവിനുള്ളില്‍ നിശ്ചിത തുക അ‌ടച്ച്‌ ഈ പ്ലാൻ തെരഞ്ഞെടുക്കണം. പ്രധാന ആനുകൂല്യങ്ങള്‍ക്ക് പുറമേ ഒട്ടനവധി അ‌ധിക ആനുകൂല്യങ്ങളും ജിയോ ന്യൂ ഇയർ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജിയോ 2025 രൂപ ന്യൂ ഇയർ പ്രീപെയ്ഡ് പ്ലാനിന്റെ പ്രധാന ഫീച്ചറുകള്‍:

അ‌ണ്‍ലിമിറ്റഡ് വോയ്സ് കോളിങ് സൗകര്യം, ആകെ 500 ജിബി ഡാറ്റ, ദിവസം 100 എസ്‌എംഎസ് എന്നിവയാണ് ഈ പ്ലാനില്‍ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങള്‍. 500ജിബി ഡാറ്റയുണ്ടെങ്കിലും 4ജി ഫോണ്‍ ഉപയോക്താക്കള്‍ക്ക് ദിവസം 2.5ജിബി ഡാറ്റ മാത്രമേ ഹൈസ്പീഡില്‍ ലഭ്യമാകൂ.

അ‌തേസമയം 5ജി സ്മാർട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് അ‌ണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാം. കാരണം ഈ പ്ലാനില്‍ അ‌ണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ജിയോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും 2025 രൂപയുടെ ന്യൂ ഇയർ സ്പെഷല്‍ പ്രീപെയ്ഡ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രധാന ആനുകൂല്യങ്ങള്‍ക്ക് പുറമേ എക്സ്ക്ലൂസീവ് പാർട്നർ ബെനഫിറ്റ്സും ജിയോ 2025 ന്യൂ ഇയർ പ്ലാനില്‍ ലഭ്യമാണ്. അ‌വ എന്തൊക്കെയാണ് എന്ന് നോക്കാം.

500 രൂപയുടെ അജിയോ കൂപ്പണ്‍:

ജനപ്രിയ ഓണ്‍ലൈൻ ഫാഷൻ റീട്ടെയിലറായ അജിയോയില്‍ നിന്ന് മിനിമം 2999 രൂപയ്ക്ക് പർച്ചേസ് ചെയ്താല്‍ 500 രൂപ ഡിസ്കൗണ്ട് ലഭിക്കാൻ ഈ കൂപ്പണ്‍ ഉപയോഗിക്കാം.

ഫ്ലൈറ്റ് ബുക്കിങ്ങിന് 1500 രൂപ ഡിസ്കൗണ്ട്:

ജിയോ 2025 രൂപയുടെ ന്യൂ ഇയർ പ്ലാൻ ഓഫറിന്റെ ഭാഗമായി ഈസ്മൈ ട്രിപ്പ് ആപ്പ് അ‌ല്ലെങ്കില്‍ വെബ്സൈറ്റ് വഴിയുള്ള ഫ്ലൈറ്റ് ബുക്കിംഗുകള്‍ക്ക് 1500 രൂപ ഡിസ്കൗണ്ട് ലഭിക്കും. ഇതുപയോഗിച്ച്‌ ജിയോ വരിക്കാർക്ക് ഫ്ലൈറ്റ് യാത്ര ചെലവില്‍ ചെറിയ ലാഭം നേടാനാകും.

150 രൂപ സ്വിഗ്ഗി ഡിസ്കൗണ്ട്:

2025 രൂപയുടെ ജിയോ ന്യൂ ഇയർ പ്ലാനിലെ മറ്റൊരു ആനുകൂല്യം സ്വിഗ്ഗി ഡിസ്കൗണ്ട് ആണ്. സ്വിഗ്ഗിയില്‍ നിന്ന് 499 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് ഓർഡർ ചെയ്താല്‍ 150 രൂപ ഡിസ്കൗണ്ട് നേടാം എന്നതാണ് ഈ ആനുകൂല്യത്തിന്റെ നേട്ടം.

ജിയോ പല വാലിഡിറ്റികളില്‍ റീച്ചാർജ് ഓപ്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും 200 ദിവസ വാലിഡിറ്റി ലഭിക്കുക ഈ 2025 ന്യൂ ഇയർ സ്പെഷല്‍ ജിയോ പ്ലാനില്‍ മാത്രമാണ്. പരിമിത കാലത്തേക്ക് മാത്രമേ ഈ പ്ലാൻ ലഭ്യമാകൂ എന്നതിനാല്‍ താല്‍പര്യമുള്ള ജിയോ വരിക്കാർ നിശ്ചിത തീയതിക്കുള്ളില്‍ ഈ റീച്ചാർജ് പ്ലാൻ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക