പതിനെട്ടാം ലോക്സഭയുടെ സീറ്റ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രധാന സീറ്റ് നിലനിര്‍ത്തുകയും പുതുതായി സ്ഥാനമേറ്റ വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി നാലാം നിരയില്‍ ഇടം നേടുകയും ചെയ്തു. പ്രധാനമന്ത്രി മോദിയുടെ സീറ്റ് നമ്ബര്‍ 1ലും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും യഥാക്രമം 2, 3 സീറ്റുകളിലും ഇരിക്കും.
നേരത്തെയുള്ള സര്‍ക്കുലറില്‍ ആദ്യം സീറ്റ് നമ്ബര്‍ 58 ലേക്ക് നിയോഗിക്കപ്പെട്ട കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി തിങ്കളാഴ്ച പുതുക്കിയ സീറ്റിംഗ് ലിസ്റ്റ് പ്രകാരം ഇപ്പോള്‍ സീറ്റ് നമ്ബര്‍ 4 ലേക്ക് മാറി. നവംബര്‍ 29ലെ സര്‍ക്കുലറില്‍ 4, 5 സീറ്റുകള്‍ ആദ്യം ഒഴിഞ്ഞുകിടന്നിരുന്നെങ്കിലും പുതിയ നിര്‍ദ്ദേശത്തില്‍ പുതുക്കുകയായിരുന്നു.
പ്രതിപക്ഷത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ മുന്‍നിരയില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 498-ാം സീറ്റിലും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് 355-ാം സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യായയ്ക്ക് 354 ആം സീറ്റ് നമ്ബറും നല്‍കി.










