തെലങ്കാനയില്‍ ഇതര ജാതിയില്‍പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചെന്നാരോപിച്ച് പൊലീസ് കോണ്‍സ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി.
മറ്റൊരു ജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമായത്. ഹയാത്ത് നഗർ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ നാഗമണി ആണ് കൊല്ലപ്പെട്ടത്. സഹോദരൻ പരമേശ് നാഗമണിയെ വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
സംഭവസ്ഥലത്ത് വച്ച് തന്നെ നാഗമണി മരിച്ചു. ആക്രമണം നടത്തിയതിന് ശേഷം പരമേശ് സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ പോയ പരമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക






