എമ്ബുരാന്റെ പാക്കപ്പ് ദിവസം ലൊക്കേഷനില്‍ എത്തി പൃഥിരാജിന് സർപ്രൈസ് നല്‍കി ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ.
സുപ്രിയയുടെ സർപ്രൈസ് എൻട്രി കണ്ട് അമ്ബരന്ന പൃഥിയുടെ ആദ്യ ചോദ്യം ‘എന്താ, ഇവിടെ എന്തിനാണ് വന്നത്’ എന്നായിരുന്നു. രസകരമായ ഈ വീഡിയോയും അതിലും രസകരമായ ഒരു കുറിപ്പും സുപ്രിയ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ലൊക്കേഷനിലെത്തിയ സുപ്രിയ പൃഥ്വിയുടെ ടെന്റിലെത്തിയതും പൃഥി അമ്ബരക്കുന്നു ശേഷം, ഇതാര് എന്താ ഇവിടെ എന്തിനാ വന്നത് എന്നായിരുന്നു ആദ്യ പ്രതികരണം. ബോംബെയില്‍ നിന്നാണോ വരുന്നത് എന്നും പൃഥി സുപ്രിയയോട് ചോദിക്കുന്നു. അതേ ഒരു ഹായ് പറയാൻ വന്നതാണെന്ന് സുപ്രിയ മറുപടിയും പറഞ്ഞു.
ഇത്ര ദൂരം യാത്ര ചെയ്ത് സർപ്രൈസ് കൊടുക്കാൻ വന്നത് എന്തിനാ വന്നത് എന്ന ചോദ്യം കേള്‍ക്കാനായിരുന്നു എന്ന് സുപ്രിയ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. രാജ്യത്തിന്റെ മറ്റൊരു കോണില്‍ നിന്ന് ഫ്ളൈറ്റ് പിടിച്ച് മൂന്നു മണിക്കൂർ ഡ്രൈവ് ചെയ്ത് ഷൂട്ടിന്റെ അവസാന ദിവസം ഡയറക്ടർ സാറിന് സർപ്രൈസ് കൊടുക്കാൻ വന്നതാണ്. പക്ഷേ കിട്ടിയതോ എന്തിനാ വന്നത് എന്ന ചോദ്യം. ഇതായിരുന്നു സുപ്രിയയുടെ രസകരമായ കുറിപ്പ്. അണ്‍റൊമാന്റിക് ഭർത്താവ് എന്ന ഹാഷ്ടാഗും സുപ്രിയ കൂട്ടിച്ചേർത്തിട്ടുണ്ട്.








