പുണെ: ദേഹുറോഡ് ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് വൈകീട്ട് തുടക്കം കുറിക്കും.പൈതൃക രത്നം ഡോ. കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി യജ്ഞാചാര്യനും,ബ്രഹ്മശ്രീ കല്ലായി വിഷ്ണു നമ്പൂതിരി, ബ്രഹ്മശ്രീ തലപ്പന പരമേശ്വരൻ നമ്പൂതിരി ഉപ ആചാര്യന്മാരുമാണ്.
വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ആചാര്യ വരണം, ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണത്തോടും കൂടി പരിപാടികൾക്ക് തുടക്കം കുറിക്കും. ദിവസേന രാവിലെ ഏഴു മുതൽ വൈകീട്ട് 6.30 വരെയാണ് പാരായണവും പ്രഭാഷണവും നടക്കുക. ഡിസംബർ 8 ഞായറാഴ്ച ഉച്ചയോടെ ഭാഗവത സപ്താഹത്തിന് സമാപനം കുറിക്കും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
യജ്ഞ വേദിയിൽ നടക്കുന്ന വിശേഷാൽ പൂജകൾ ബുക്ക് ചെയ്യുന്നതിനും, അന്നദാനം ബുക്ക് ചെയ്യുന്നതിനും 9370389521, 9890549001, 020-27672828 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





