മുംബൈ: എക്‌സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. ഇതൊരു തരത്തിൽ വഞ്ചനയാണെന്നും വിശ്വസിക്കരുതെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു.മഹാ വികാസ് അഘാഡി 160 സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കുമെന്ന് റാവത്ത് മാധ്യമ പ്രവർത്തകരോട് മുംബൈയിൽ പറഞ്ഞു.

“ഈ രാജ്യത്തെ എക്‌സിറ്റ് പോളുകൾ ഒരു തട്ടിപ്പാണ്.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോളുകൾ ബിജെപി ‘400 ന് മുകളിൽ പോകുമെന്ന് പറഞ്ഞിരുന്നു.ഹരിയാന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 60 സീറ്റുകൾ ലഭിക്കുമെന്നും നമ്മൾ കണ്ടു”.എക്സിറ്റ് പോളുകളെ അവർ വിശ്വസിക്കരുത്, ഞങ്ങൾ 160 സീറ്റുകൾ നേടും,മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിക്കും” അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ മഹായുതി സഖ്യം അധികാരം നിലനിർത്തുമെന്ന് ബുധനാഴ്ചത്തെ വിവിധ എക്‌സിറ്റ് പോളുകൾ പ്രവചിച്ചതിന് പിന്നാലെയാണ് റാവത്തിന്റെ അഭിപ്രായം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക