നടുറോഡില്‍ പ്രേതമായി അണിഞ്ഞൊരുങ്ങി കുട്ടികളെ ഉള്‍പ്പടെ പേടിപ്പിച്ച യുവതിക്കെതിരെ വിമർശനം. ഡല്‍ഹിയിലാണ് യുവതിയുടെ തോന്ന്യാസം അരങ്ങേറിയത്.പശ്ചിം വിഹാറില്‍ നിന്നുള്ള മേക്കപ്പ് ആർട്ടിസ്റ്റായ ഷൈഫലി നാഗ്പാല്‍ ആണ് ഹാലോവീൻ സ്റ്റണ്ടിന്റെ പേരില്‍ രാത്രി തെരുവില്‍ കുട്ടികളെ ഭയപ്പെടുത്തിയത്.

ഇതിന്റെ വീഡിയോ ഇവർ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അസഭ്യവർഷമാണ് ഇതിന് ലഭിക്കുന്നത്. സ്ലീവ്‌ലെസ് വെള്ള വസ്ത്രം ധരിച്ച്‌, അതില്‍ രക്തമെന്ന് തോന്നിക്കുന്ന ചുവന്ന നിറങ്ങളും തേച്ചിരുന്നു. ഭയപ്പെടുത്തുന്ന തരത്തിലുള്ള വിചിത്രമായ കോണ്‍ടാക്റ്റ് ലെൻസുകളും ധരിച്ചായിരിന്നു യുവതിയുടെ കോപ്രായം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവർ ഒരു പ്രാദേശിക പാർക്കിലേക്ക് കയറി പോകുന്നകതും ഈ രൂപം കണ്ട് കുട്ടികള്‍ ഭയപ്പെട്ട് ഓടുന്നതും വീഡിയോയില്‍ കാണാം. പിന്നീട് തെരുവിലൂടെ നടക്കുന്ന ഇവരെ കണ്ട് നാട്ടുകാർ അമ്ബരക്കുന്നതും കാണാം. ഞാൻ തന്നെയാണോ ഇത് ചെയ്തതെന്ന് വിശ്വസിക്കാനാവുന്നില്ല എന്ന കാപ്ഷനോടെയാണ് ഇവർ വീഡിയോ പങ്കിട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക