സൗദി അറേബ്യൻ മരുഭൂമികളില്‍ ചരിത്രത്തിലാദ്യമായി കനത്ത മഞ്ഞുവീഴ്ച. സൗദിയിലെ അല്‍ ജൗഫിലാണ് വലിയ തോതില്‍ മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്.

വരണ്ടു കിടക്കുന്ന മരുഭൂമിയില്‍ നിറയെ മഞ്ഞുവീണ് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. മരുഭൂമിയാണെന്ന് തോന്നാത്ത വിധത്തില്‍ പ്രദേശം നിറയെ മഞ്ഞ് കൊണ്ട് നിറഞ്ഞ് കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൗദിയില്‍ വീശിയടിച്ച കനത്ത കാറ്റിനും മഴയ്‌ക്കും ആലിപ്പഴ വീഴ്ചയ്‌ക്കും പിന്നാലെയാണ് ഈ അപൂർവ്വ പ്രതിഭാസം സംഭവിച്ചത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും ആലിപ്പഴവീഴ്ചയും ഉണ്ടായതായി ഖലീജ് ടൈംസും റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും മരുഭൂമി മഞ്ഞ് വീണ കിടക്കുന്ന ദൃശ്യങ്ങള്‍ അതിവേഗമാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായത്. ഇവിടം മരുഭൂമി ആയിരുന്നോ എന്ന് ചിന്തിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

നിലവില്‍ മഞ്ഞുവീണ് കിടക്കുന്ന പലയിടങ്ങളിലും വളരെ അപൂർവ്വമായി മാത്രമേ താപനില താഴാറുള്ളു എന്ന് വിദഗ്ധർ പറയുന്നു. വരണ്ട കാലാവസ്ഥ ഉള്ള സ്ഥലത്ത് ഇപ്രകാരമൊരു മാറ്റം സംഭവിച്ചതാണ് ഏവരിലും അത്ഭുതമുണ്ടാക്കുന്നത്. അറബിക്കടലില്‍ നിന്ന് ഒമാനിലേക്ക് നീങ്ങുന്ന ന്യൂനമർദ്ദമാണ് മേഖലയില്‍ അടുത്തിടെ ഉണ്ടായ ആലിപ്പഴ വീഴ്ചയ്‌ക്ക് കാരണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈർപ്പം നിറഞ്ഞ വായും വലിയ തോതില്‍ വരണ്ട പ്രദേശത്തേക്ക് എത്തി. ഇത് കാലാവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടാക്കി.

സൗദിക്ക് പുറമെ യുഎഇയുടെ ചില ഭാഗങ്ങളിലും ആഴിപ്പഴ വീഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ ആയിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും വീശിയടിക്കാൻ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. പരിചിതമല്ലാത്ത കാലാവസ്ഥ ആയതിനാല്‍ അതിന് ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതർ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക