കുട്ടനാടൻ പാടശേഖരങ്ങളിലും വേമ്ബനാട് കായലിലും വ്യാപകമായി കാണുന്ന നീല കാർബണിന് ശതകോടികളുടെ മൂല്യം. കായലിലും പാടത്തും 80 മീറ്റർ ആഴത്തില്‍ കാർബണ്‍ ശേഖരമുണ്ട്. ഒരേക്കർ വിസ്തൃതിയുള്ള കുട്ടനാടൻ പാടങ്ങളില്‍ ഏകദേശം 6,000 കോടി രൂപ മൂല്യമുള്ള നീല കാർബണുണ്ടെന്നാണ് കണക്ക് .

പ്രദേശത്ത് ഏകദേശം 1,400,000 ഏക്കർ പാടമുണ്ട്. കാർബണ്‍ വ്യാപാര ( കാർബണ്‍ ട്രെഡിംഗ്) നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നീല കാർബണിനെ ബുദ്ധി പൂർവ്വം ഉപയോഗിക്കാനാകുമെന്ന് അന്തർദേശീയ കായല്‍കൃഷി ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. കെ. ജി പദ്മകുമാർ പറഞ്ഞു. ഇതിനായി 100 കോടിയുടെ പദ്ധതി കൃഷി വകുപ്പ് വഴി കേന്ദ്രസർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാർബണ്‍ ഡൈ ഓക്സൈഡ് പുറന്തുള്ളുന്ന വ്യവസായശാലകളുടെ സിഎസ്‌ആർ ഫണ്ടില്‍ നിന്നുള്‍പ്പെടെ വലിയ തുക സമാഹരിക്കാനാകുമെന്നാണ് വിലയിരുത്തല്‍. തീരദേശ, സമുദ്ര ആവാസ വ്യവസ്ഥകളിലും സംഭരിക്കപ്പെടുന്ന കാർബണ്‍ ആണ് നീല കാർബണ്‍. കണ്ടല്‍ക്കാടുകള്‍, വേലിയേറ്റമുണ്ടാകുന്ന ചതുപ്പുകള്‍, തണ്ണീർത്തടങ്ങളില്‍ എന്നവിടങ്ങളിലാണ് ഇവ കൂടുതാലായും രൂപപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക