പുലിവാല് പിടിച്ച് ഇന്ത്യയിലെ മുൻനിര മാട്രിമോണിയല്‍ പ്ലാറ്റ്‌ഫോമായ ഭാരത് മാട്രിമോണി. വിവാഹിതയായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ചു കൊണ്ടുള്ള വ്യാജ പ്രൊഫൈലാണ് പ്രശ്നമായത്.
സ്വാതി മുകുന്ദ് എന്ന യുവതിയുടെ ഫോട്ടോ നിത്യ രാജശേഖർ എന്ന പേരിലാണ് പ്രത്യക്ഷപ്പെട്ടത്. 35 വയസ്സുള്ള അയ്യങ്കാർ യുവതി എന്നാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. ഒന്നര ലക്ഷം രൂപയിലധികം സർവ്വീസ് ചാർജ് വാങ്ങുന്ന എലൈറ്റ് സബ്സ്ക്രിപ്ഷനിലാണ് വ്യാജ പ്രൊഫൈലുള്ളത്.
സ്വാതി മുകുന്ദ് നേരിട്ട് എത്തിയാണ് മാട്രിമോണിയല്‍ സൈറ്റിന്റെ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. ഞാൻ ഭർത്താവിനെ കണ്ടെത്തിയത് മാട്രിമോണിയില്‍ വഴി അല്ലെന്ന് സ്വാതി മുകുന്ദ് ഇൻസ്റ്റാഗ്രാമില്‍ പറഞ്ഞു. വൈറലായ വീഡിയോയില്‍, പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും അവർ നല്‍കി. സ്വാതി മുകുന്ദിന് ഇൻസ്റ്റാഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.





