കുടുംബത്തില്‍ സമ്ബത്തും സമൃദ്ധിയും ഭാഗ്യവും സന്തോഷവും കൊണ്ടുവരാന്‍ ആണ് പലരും ലാഫിംഗ് ബുദ്ധയെ സ്ഥാപിക്കുന്നത്.

ചിലര്‍ വീടിന് അലങ്കാരമായും ലാഫിംഗ് ബുദ്ധയെ സ്ഥാപിക്കാറുണ്ട്. വാസ്തുശാസ്ത്ര പ്രകാരം ലാഫിംഗ് ബുദ്ധയെ വീട്ടില്‍ സ്ഥാപിക്കുന്നത് വളരെ നല്ലതുമാണ്. പക്ഷെ വീടിന്റെ ഏത് ഭാഗത്താണ് ഇത് സ്ഥാപിക്കേണ്ടത് എന്നതും പ്രധാനമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിരിക്കുന്ന ബുദ്ധന്റെ വലിയ വയറില്‍ തടവുന്നത് വീട്ടില്‍ ഭാഗ്യവും സമ്ബത്തും സമൃദ്ധിയും കൊണ്ടുവരും എന്നും വിശ്വാസമുണ്ട്. വീട്ടില്‍ അലങ്കാരത്തോടെയാണെങ്കിലും ലാഫിംഗ് ബുദ്ധയെ സ്ഥാപിക്കുമ്ബോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാതെ പോകരുത്. ബുദ്ധനെ സ്ഥാപിക്കുന്നതിന് വാസ്തുശാസ്ത്രത്തില്‍ കൃത്യമായ സ്ഥാനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.

കിഴക്ക് ദിശ:

സൂര്യന്‍ ഉദിച്ചുയരുന്ന ദിശയായതിനാല്‍ കിഴക്ക് അഭിമുഖമായി ചിരിക്കുന്ന ബുദ്ധനെ സ്ഥാപിക്കുന്നത് വീടിന് ഐശ്വര്യം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.

തെക്ക് ദിശ:

ഈ ദിശയില്‍ ചിരിക്കുന്ന ബുദ്ധനെ സ്ഥാപിക്കുന്നത് വീട്ടില്‍ സമ്ബത്ത് വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.

പ്രധാന വാതില്‍:

വീടിന്റെ പ്രധാന വാതിലിന് അഭിമുഖമായി ബുദ്ധനെ സ്ഥാപിക്കുന്നത് വീട്ടില്‍ പോസിറ്റീവ് ഊര്‍ജം നിറയുന്നതിന് സഹായിക്കുന്നു. കൂടാതെ പ്രധാന വാതിലിലൂടെ വീടിനുള്ളിലേയ്ക്ക് വരുന്ന സമൃദ്ധിയെ സ്വാഗതം ചെയ്യുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഏറ്റവും അനുയോജ്യമായ ഇടം

ചിരിക്കുന്ന ബുദ്ധ സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥാനം തെക്കു- കിഴക്ക് ദിശയാണ്. ഇത് സ്വീകരണമുറിയോ ഹാള്‍ ഏരിയയോ ഡൈനിംഗ് ഏരിയയോ ആകാം. ഇവിടെ ബുദ്ധനെ സ്ഥാപിക്കുന്നത് കുടുംബത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നു. ജോലി സ്ഥലത്ത് നിങ്ങളുടെ മേശയില്‍ ബുദ്ധനെ വയ്ക്കുന്നത് ജോലി സ്ഥലത്തെ മികവിനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

സ്ഥാപിക്കാന്‍ പാടില്ലാത്ത ഇടം

ടോയ്ലറ്റ്, അടുക്കള എന്നിവിടങ്ങളില്‍ ബുദ്ധനെ സ്ഥാപിക്കുന്നത് അശുഭകരമാണ്. ബുദ്ധനെ ഒരിക്കലും തറയില്‍ വയ്ക്കരുത്. വൈദ്യുത ഉപകരണങ്ങളുടെ അടുത്ത് ബുദ്ധനെ വയ്ക്കാന്‍ പാടില്ല. ഷൂ റാക്കിന് മുകളിലും ബുദ്ധനെ വയ്ക്കാന്‍ പാടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക