ധീര യോദ്ധാവും രക്തസാക്ഷിയും എന്ന കുറിപ്പൊടെ ഹമാസ് ഭീകരനേതാവ് യഹിയ സിൻവറിന് കേരളത്തില്‍ മയ്യത്ത് നമസ്കാരം നടത്തി സ്റ്റുഡന്റസ് ഇസ്ലാമിക് ഓർഗനൈസേഷൻ.

ജമാത്തെ ഇസ്‌ലാമി കേരള അസിസ്റ്റൻ്റ് സെക്രട്ടറി സമദ് കുന്നക്കാവാണ് നമസ്ക്കാരത്തിന് നേതൃത്വം നല്‍കിയതെന്ന് സ്റ്റുഡന്റസ് ഇസ്ലാമിക് ഓർഗനൈസേഷന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരവധി യുവാക്കള്‍ പങ്കെടുത്തെന്നാണ് സൂചന. ഭീകരൻ ധീര യോദ്ധാവും രക്തസാക്ഷിയുമെന്ന കുറിപ്പോടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ്.പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. മിഡില്‍ ഈസ്റ്റില്‍ സൗദിയിലും കുവൈറ്റിലും അടക്കം ഈ പണി കാണിച്ചാല്‍ ഉള്ളിലാവും’, ‘ദുബായ് പോലും ഇങ്ങനെ ചെയ്യാൻ പറ്റില്ല അപ്പോള്‍ ഇവനൊക്കെ ഉള്ള കേരളം ഒട്ടും സേഫ് അല്ലാ’…എന്നൊക്കെയാണ് കമന്റുകള്‍.

കേരളം ഒരു തീവ്രവാദ ഹബ് ആയീ മാറിക്കൊണ്ടിരിക്കുന്ന ഒരു കാഴ്‌ച്ച’, ഹമാസിന്റെ നേതാവ് മരിച്ചതിന് ഇന്ത്യക്കാരൻ ആയ ഒരാള്‍ വിഷമിക്കുന്നു എങ്കില്‍ അയാള്‍ എത്രത്തോളം ഈ രാജ്യത്തെ വെറുക്കുന്നു എന്നു വേണം മനസിലാക്കാൻ….’എന്നെല്ലാമായിരുന്നു കമന്റുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക