പണി എളുപ്പമാക്കുന്നതിനായി എല്ലാ വസ്ത്രങ്ങളും ഒന്നിച്ച്‌ വാഷിംഗ് മെഷീനില്‍ ഇട്ട് അലക്കിയെടുക്കുന്നവരാണ് മിക്കവരും. ഇത്തരത്തില്‍ എല്ലാ വസ്ത്രങ്ങളും വാഷിംഗ് മെഷീനില്‍ ഇടുന്ന കൂട്ടത്തില്‍ ചിലര്‍ അടിവസ്ത്രങ്ങളും ഇടുന്നത് കാണാം. ഒരു വീട്ടില്‍ എത്ര ആളുകളുണ്ടോ, അവരുടെയെല്ലാം അടിവസ്ത്രങ്ങളും ഒന്നിച്ചിട്ടായിരിക്കും വസ്ത്രങ്ങള്‍ അലക്കിയെടുക്കുന്നത്. ഇത് എത്രത്തോളം അപകടകരമാണെന്ന് പലരും തിരിച്ചറിയുന്നില്ല.

അടിവസ്ത്രങ്ങള്‍: ഏറ്റവുമധികം അണുക്കള്‍ അടങ്ങിയിരിക്കുന്ന വസ്ത്രമാണ് അടിവസ്ത്രങ്ങള്‍. ഈ അടിവസ്ത്രങ്ങള്‍ മറ്റു വസ്ത്രങ്ങളുടെ കൂടെ അലക്കിയിടുമ്ബോള്‍, അടിവസ്ത്രങ്ങളിലുള്ള അണുക്കള്‍ മറ്റു വസ്ത്രങ്ങളിലേയ്ക്ക് കടക്കാന്‍ സാധ്യത വളരെ കൂടുതലാണ്. അതുപോലെ, ഓരോ വ്യക്തികള്‍ക്കും പലതരത്തിലുള്ള അസുഖങ്ങള്‍ അവരുടെ ശരീരത്തില്‍ ഉണ്ടാകാം. അതുപോലെ, സ്വകാര്യഭാഗത്ത് അണുക്കള്‍, അല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ നിന്നും അണുക്കള്‍ അടിവസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കാം. പ്രത്യേകിച്ച്‌, വിയര്‍പ്പും അടിഞ്ഞ്, അണുക്കള്‍ പെരുകും, ഇതെല്ലാം വാഷിംഗ് മെഷീനില്‍ ഇടുമ്ബോള്‍ മറ്റു വസ്ത്രങ്ങളിലേയ്ക്ക് കടക്കും. അതുപോലെ, മറ്റു വസ്ത്രങ്ങളില്‍ നിന്നുള്ള അണുക്കള്‍ അടിവസ്ത്രങ്ങളിലേയ്ക്ക് പകരാനും സാധ്യതയുണ്ട്. അതിനാല്‍, അടിവസ്ത്രങ്ങള്‍ വാഷിംഗ് മെഷീനില്‍ ഇടരുത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൃത്തി: മൂത്രത്തിന്റെ അംശം, മലത്തിന്റെ അംശം എന്നിവയെല്ലാം അടിവസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കാം. അതിനാല്‍, അടിവസ്ത്രങ്ങള്‍ എല്ലായ്‌പ്പോഴും നല്ല വൃത്തിയില്‍ കഴുകി ഉണക്കിയിടണം. പ്രത്യേകിച്ച്‌, ചൂടുവെള്ളത്തില്‍ കഴുകി വെയിലത്ത് ഇട്ട് ഉണക്കി എടുക്കുന്നതാണ് നല്ലത്. അതുപോലെ, നല്ല വീര്യമുള്ള ഡിന്റര്‍ജെന്റ് ഉപയോഗിക്കുന്നതും അടിവസ്ത്രങ്ങള്‍ക്ക് നല്ലതല്ല. ഇതെല്ലാം അടിവസ്ത്രങ്ങളില്‍ നിന്നും അണുക്കള്‍ പോകാതിരിക്കുന്നതിന് കാരണമായേക്കാം. അതുപോലെ, സോപ്പിന്റെ അംശം ഇരിക്കുന്നതിനും അതുവഴി ചൊറിച്ചില്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു.

അടിവസ്ത്രങ്ങള്‍ കഴുകേണ്ട രീതി:

എല്ലായ്‌പ്പോഴും നല്ല വൃത്തിയില്‍ കഴുകി എടുക്കേണ്ട വസ്ത്രങ്ങളാണ് അടിവ്‌സ്ത്രങ്ങള്‍. ഒരിക്കലും മറ്റു വസ്ത്രങ്ങളുടെ കൂടെ അടിവസ്ത്രങ്ങള്‍ കഴുകാന്‍ പാടുള്ളതല്ല. അടിവസ്ത്രങ്ങള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകി, നല്ല വെയിലത്തിട്ട് ഉണക്കാന്‍ ശ്രദ്ധിക്കുക. ഇത് അണുവിമുക്തമാക്കാന്‍ സഹായിക്കും. കൂടാതെ, സ്വകാര്യഭാഗത്തെ അലര്‍ജി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നതാണ്.ഒരിക്കലും ബാത്ത്‌റൂമില്‍ അടിവസ്ത്രങ്ങള്‍ കഴുകാന്‍ പാടുളഅളതല്ല. ഇത് ബാത്ത്‌റൂമിലെ അണുക്കള്‍ അടിവസ്ത്രങ്ങളില്‍ പറ്റിപ്പിടിക്കുന്നതിന് കാരണമാണ്. അതുപോലെ, ബാത്ത്‌റൂമില്‍ തന്നെ അടിവസ്ത്രങ്ങള്‍ ഉണക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇതും നല്ലതല്ല. ചിലര്‍ റൂമില്‍ ഇട്ട് ഉണക്കുന്നത് കാണാം. ഇതും അടിവസ്ത്രങ്ങള്‍ വൃത്തിയാകാതിരിക്കുന്നതിന് കാരണമാകുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക