ഇന്ത്യന്‍ സിനിമയും ലോക സിനിമയും ഒരുപോലെ ചര്‍ച്ച ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് രാജമൗലി സംവിധാനം ബാഹുബലി. ചിത്രത്തില്‍ ബാഹുബലിയായി വേഷമിട്ട പ്രഭാസിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രം തന്നെയായിരുന്നു ‘ബാഹുബലി’.

രണ്ടു ഭാഗങ്ങളായെത്തിയ ചിത്രം ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ചിത്രങ്ങളായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ ബാഹുബലിയുടെ മൂന്നാം ഭാഗവുമായി എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് കങ്കുവയുടെ നിര്‍മാതാവ് കെ.ഇ. ജ്ഞാനവേല്‍ രാജ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നു എന്നതുമായി ബന്ധപ്പെട്ട് ഒട്ടനവധി ഊഹാപോഹങ്ങള്‍ വന്നിരുന്നെങ്കിലും അവ സ്ഥിരീകരിക്കുന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.കങ്കുവയുടെ പ്രചാരണ പരിപാടിക്കിടയിലാണ് ജ്ഞാനവേല്‍ രാജയുടെ വെളിപ്പെടുത്തല്‍. ‘ബാഹുബലിയുടെ മൂന്നാം ഭാഗം ആസൂത്രണ ഘട്ടത്തിലാണ്. കഴിഞ്ഞയാഴ്ച സിനിമാക്കാരുമായി ചര്‍ച്ച നടത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്.

അവര്‍ ബാഹുബലി ഒന്നും രണ്ടും അടുത്തടുത്തായി ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം ബാഹുബലി 3 ആസൂത്രണം ചെയ്യുകയാണ്.’- ജ്ഞാനവേല്‍ രാജ പറഞ്ഞു. രാജമൗലി സംവിധാനം ചെയ്ത ‘ബാഹുബലി 1’, ‘ബാഹുബലി 2’ എന്നി രണ്ട് ഭാഗങ്ങള്‍ 2015, 2017 വര്‍ഷങ്ങളിലാണ് പുറത്തിറങ്ങിയത്. ആദ്യഭാഗം പുറത്തിറങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞാണ് രണ്ടാം ഭാഗം പുറത്തു വന്നത്.

ആദ്യ രണ്ടു ഭാഗങ്ങളുടെ കഥ പോലെ നല്ലൊരു കഥയുമായി വരികയാണെങ്കില്‍ ബാഹുബലിക്ക് അവസാനം ഉണ്ടാകില്ല. തീര്‍ച്ചയായും മൂന്നാം ഭാഗം ചെയ്യുമെന്ന്’ രാജമൗലി നേരത്തെ ചിത്രത്തെ പറ്റിയുള്ള സൂചന നല്‍കിയിരുന്നു. മഹേന്ദ്ര ബാഹുബലി, അമരേന്ദ്ര ബാഹുബലി എന്നിങ്ങന രണ്ട് കഥാപാത്രങ്ങളെയായിരുന്നു പ്രഭാസ് ബാഹുബലി ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക