CrimeGalleryKeralaNews

കസ്റ്റമറുടെ കഴുത്തിന് കുത്തിപ്പിടിച്ച് തിരുവനന്തപുരം കെഎഫ്സി ജീവനക്കാരൻ: വീഡിയോ ദൃശ്യങ്ങൾ കാണാം

കെഎഫ്സി ചിക്കന്‍ കടയില്‍ ജീവനക്കാരും കസ്റ്റമറും തമ്മില്‍ പൊരിഞ്ഞ തല്ല്. സംഭവത്തിന്‍റെ മൊബൈല്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരം എംജി റോഡിലെ കെഎഫ്സി ചിക്കന്‍ കടയിലെത്തിയ ഒരു കസ്റ്റമറും തൊഴിലാളികളും തമ്മില്‍ വാക്ക് തര്‍ക്കവും പിന്നാലെ അടിയും തുടങ്ങിയത്. കടയിലെത്തിയ മറ്റ് ഉപഭേക്താക്കള്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

ശബ്ദം കേട്ട് കടയുടെ ഉള്ളിലേക്ക് കടന്നതോടെയാണ് ദൃശ്യങ്ങള്‍ തുടങ്ങുന്നത്. ജീവനക്കാര്‍ ചേര്‍ന്ന് ഒരു കസ്റ്റമറെ പിടിച്ച്‌ തള്ളുന്നത് കാണാം. ഇയാള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും പിന്നാലെ തൊഴിലാളികളില്‍ ഒരാളെ തല്ലുകയും ചെയ്യുന്നു. ഇതിന് പിന്നാലെ ‘പിടിയെടാ പിടിയെടാ’ എന്ന ആക്രോശവും ഒരു കൂട്ടം തൊഴിലാളികള്‍ ചേർന്ന് കടയിലെത്തിയ ഒരു ഉപഭോക്താവിനെ അടിക്കുകയും അയാളുടെ കഴുത്തിലൂടെ കൈ ചുറ്റിപിടിച്ച്‌ അനങ്ങാന്‍ പറ്റാത്ത തരത്തില്‍ പൂട്ടിയിടുന്നു. ഇതിനിടെ ഗ്രേ കളറിലുള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ എത്തുകയും തൊഴിലാളികളെയും കസ്റ്റമറെയും പിടിച്ച്‌ മാറ്റുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. കെഎഫ്സി തൊഴിലാളികള്‍ ചേര്‍ന്ന് ഒരു കസ്റ്റമറെ മർദ്ധിക്കുന്ന വീഡിയോ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധനേടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

നിരവധി എക്സ് ഹാന്‍റലുകളില്‍ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ആയിരക്കണക്കിന് പേരാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. ‘ കെഎഫ്സി ജീവനക്കാരും ഉപഭോക്താവും ചില ഓർഡറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കേരളത്തിലെവിടെയോ’ എന്ന കുറിപ്പോടെ ജനപ്രിയ എക്സ് ഹാന്‍റിലായ ഘർ കെ കലേഷില്‍ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് കേരളത്തിന്‍റെ ഉയര്‍ന്ന സാക്ഷരതാ നിരക്കിനെ കുറിച്ച്‌ വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതിയത്. ‘കോഴിയെ പോലെ, നിങ്ങള്‍ എന്നെ തനിന്നാല്‍ ആഗ്രഹിച്ചതിനാല്‍ ഞാന്‍ മരിച്ച്‌ കഴിഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ ചത്ത് പോയ എനിക്ക് വേണ്ടി പേരാടി മരിക്കുകയാണെങ്കില്‍ എന്‍റെ കാല്‍ പീസിന് എന്ത് സംഭവിക്കും? ഒരു കാഴ്ചക്കാരി തമാശയായി കുറിച്ചു. ‘കസ്റ്റമർ ഒരു അതിഥിയാണ്’ എന്നത് ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ “കസ്റ്റമർ ഒരു കോമാളി” എന്നായി മാറി.’ മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button