മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വിലക്ക് മറികടന്ന് കോളേജ് ഗ്രൌണ്ടില്‍ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത വാഹനവുമായി അഭ്യാസപ്രകടനം നടത്തി വിദ്യാർത്ഥികള്‍.തൃശ്ശൂർ ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിങ് കോളേജിലാണ് വിദ്യാർത്ഥി വലയത്തിനുള്ളില്‍ ഹമ്മർ എന്ന ആഡംബര വാഹനം കൊണ്ട് അഭ്യാസപ്രകടനം നടത്തിയത്. ക്യാമ്ബസിന് ഉള്ളില്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യരുതെന്ന എംവിഡിയുടെ വിലക്ക് അവഗണിച്ചായിരുന്നു അഭ്യസ പ്രകടനം.
അപകടകരമായ രീതിയിലാണ് കോളേജ് ഗ്രൗണ്ടില്‍ വാഹനം ഡ്രിഫ്റ്റ് ചെയ്ത് അഭ്യാസപ്രകടനം നടത്തിയത്. വിദ്യാർത്ഥി വലയത്തിന് നടുവില്‍ ആയിരുന്നു ഹമ്മർ ഡ്രിഫ്റ്റ് ചെയ്തത്. വാഹനമോടിക്കുന്നയാളെ കൂടാതെ മുകള്‍വശം തുറന്ന എസ് യു വിക്കുള്ളില്‍ രണ്ട് വിദ്യാർത്ഥികള്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഓട്ടോ ഷോയുടെ ഭാഗമായി നടക്കുന്ന വാഹന അഭ്യാസ പ്രകടനങ്ങളില്‍ അപകടങ്ങള്‍ തുടർക്കഥയാവുകയും ഒരു വിദ്യാർത്ഥി കൊസ്സപ്പെടുകയും ചെയ്തതിന് പിന്നാലെ ഇത്തരം പ്രവൃത്തികള്‍ നടത്തരുതെന്ന് എംവിഡിയും പൊലീസും കർശന നിർദ്ദേശം നല്‍കിയിരുന്നു.




