വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കേരള നോളജ് ഇക്കോണമി മിഷൻ (KKEM) അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തുമായി 45,801 ഒഴിവുകളുണ്ട്.ന്യൂസീലൻഡ്, ജർമനി, യു.എ.ഇ. എന്നീ രാജ്യങ്ങളിലും മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലുമായാണ് അവസരം.

ഡെപ്യൂട്ടി ജനറല്‍ മാനേജർ, അക്കാദമിക് കൗണ്‍സിലർ, ഫാഷൻ ഡിസൈനർ, ഓഡിറ്റർ, ബ്രാഞ്ച് മാനേജർ, പ്രോജക്‌ട് കോഡിനേറ്റർ, എച്ച്‌.ആർ. എക്സിക്യുട്ടീവ്, മാർക്കറ്റിങ് മാനേജർ, അസോസിയേറ്റ് എൻജിനിയർ, റിലേഷൻഷിപ്പ് മാനേജർ, ഷെഫ്, ജർമൻ ലാംഗ്വേജ് എക്സ്പർട്ട്, മീഡിയ കോഡിനേറ്റർ, കെയർ ടേക്കർ, ടെക്നിക്കല്‍ ഓപ്പറേറ്റർ, അക്കൗണ്ടന്റ്, ഫിനാൻഷ്യല്‍ അഡൈ്വസർ തുടങ്ങി 526-ഓളം തസ്തികകളിലേക്കാണ് അപേക്ഷിക്കാനാവുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജർമനിയില്‍ മെക്കട്രോണിക് ടെക്നീഷ്യൻ, കെയർ ടേക്കർ, സ്റ്റാഫ് നഴ്സ് തസ്തികകളിലായി 2000 ഒഴിവുകളുണ്ട്. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ബിരുദവും ജനറല്‍ നഴ്സിങ്, ഓക്സിലറി നഴ്സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കെയർ ടേക്കർ തസ്തികയ്ക്ക് ഡിപ്ലോമയാണ് യോഗ്യത. 1,75,000-2,50,000 രൂപ പ്രതിമാസവരുമാനം.

ന്യൂസീലൻഡില്‍ ബി.ടെക്., ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് സിവില്‍ എൻജിനിയറിങ്, വെല്‍ഡിങ്, സ്പ്രേ പെയിന്റിങ് മേഖലകളിലായി 500 ഒഴിവുകളുണ്ട്. സ്പ്രേ പെയിന്റിങ്, വെല്‍ഡർ തസ്തികകളിലേക്ക് ഐ.ടി.ഐ. ആണ് യോഗ്യത. 1,75,000-2,50,000 രൂപയാണ് പ്രതിമാസശമ്ബളം. സിവില്‍ എൻജിനിയറിങ്, മേഖലയിലെ സൈറ്റ് ട്രാഫിക് മാനേജ്മെന്റ് സൂപ്പർവൈസറാകാൻ ബിരുദവും സിവില്‍ എൻജിനിയറിങ്ങുമാണ് യോഗ്യത. 1,75,000-2,50,000 രൂപയാണ് പ്രതിമാസശമ്ബളം.

യു.എ.ഇ.യില്‍ ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക് ടെക്നീഷ്യൻ, ലെയ്ത്ത് ഓപ്പറേറ്റർ തുടങ്ങിയ മേഖലകളിലായാണ് അവസരം. ചില തസ്തികകളിലേക്ക് ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും അപേക്ഷിക്കാം.

അപേക്ഷ: കേരള നോളജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡി.ഡബ്ല്യു.എം.എസില്‍ രജിസ്റ്റർചെയ്തിട്ടുള്ള ഉദ്യോഗാർഥികള്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം. തസ്തികകള്‍ക്കനുസരിച്ച്‌ അവസാനതീയതിയില്‍ മാറ്റമുണ്ട്. വിശദവിവരങ്ങള്‍ക്ക്: 0471-2737881, 0471-2737882 | knowledgemission.kerala.gov.in

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക