കർണാടകയിലെ മൈസൂര്‍ ജില്ലയിലെ മീനാക്ഷിപുരയ്ക്ക് സമീപം ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്. കൃഷ്ണരാജ സാഗർ തടാകത്തിന് സമീപം ഒരു സ്വകാര്യ ഫാം ഹൗസില്‍ നടന്ന പാർട്ടിയില്‍ പങ്കെടുത്ത 64 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരിശോധനയ്ക്കിടെ 15 ഓളം യുവതികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ച പുലർച്ചെ നടന്ന റെയ്ഡില്‍ നിരവധി വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. സിഗരറ്റുകളും മദ്യവും പിടികൂടിയിട്ടുണ്ട്. അതേസമയം രാസലഹരികളൊന്നും കണ്ടെത്തിയിട്ടില്ല. പാർട്ടിയില്‍ പങ്കെടുത്തവരുടെ രക്തസാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം വരുന്നതോടെ തുടർനടപടികള്‍ സ്വീകരിക്കും. കൂടുതല്‍ പരിശോധനയ്ക്കായി ഫോറൻസിക് സംഘവും പരിശോധന നടത്തിയിട്ടുണ്ട്. പാർട്ടിക്ക് അനുമതി നല്‍കിയ ഫാം ഉടമയ്‌ക്കെതിരെ കേസെടുത്തു. വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്നും നിയമപരമായ നടപടി സ്വീകരിക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക