വിവാദങ്ങളുടെ കൂട്ടുകാരിയാണ് ഷെര്‍ലിന്‍ ചോപ്ര. തന്റെ വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും ഷെര്‍ലിന്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. പൊതുവേദികളിലും മറ്റും ബോള്‍ഡും ഗ്ലാമറസുമായ വസ്ത്രങ്ങള്‍ ധരിച്ചെത്തിയും ഷെര്‍ലിന്‍ വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയിലും തന്റെ ഹോട്ട് ചിത്രങ്ങളും വീഡിയോകളുമായി തരംഗം സൃഷ്ടിക്കാറുണ്ട് ഷെര്‍ലിന്‍ ചോപ്ര. അമേരിക്കന്‍ പ്ലേ ബോയ് മാസികയില്‍ വന്ന ആദ്യത്തെ ഇന്ത്യന്‍ മോഡലാണ് ഷെര്‍ലിന്‍. നിരവധി സിനിമകളിലും ഷെര്‍ലിന്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഷെര്‍ലിന്റെ പഴയൊരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. പണത്തിന് വേണ്ടി കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് തുറന്നു പറയുന്ന ഷെര്‍ലിന്റെ ട്വീറ്റാണ് വീണ്ടും ചര്‍ച്ചയാകുന്നത്. 2012 ലായിരുന്നു സംഭവം. ഒന്നിന് പുറമെ ഒന്നായി ഞെട്ടിക്കുന്ന ട്വീറ്റുകളുമായി അക്കാലത്ത് ഷെര്‍ലിന്‍ വാര്‍ത്തതാരമായി മാറിയിരുന്നു. ലൈംഗിക ബന്ധത്തിന് വേണ്ടി തന്നെ പലരും സമീപിച്ചതായി താരം തുറന്ന് പറയുന്നുണ്ട്.
കരിയറിന്റെ തുടക്കകാലത്ത് താന്‍ പണത്തിന് വേണ്ടി പലര്‍ക്കൊപ്പവും അന്തിയുറങ്ങിയിട്ടുണ്ടെന്നാണ് ഷെര്‍ലിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇപ്പോള്‍ താന്‍ അതെല്ലാം അവസാനിപ്പിച്ചുവെന്നും ഇപ്പോള്‍ അത്തരം ആവശ്യവുമായി സമീപിക്കുന്നവരെ താന്‍ അടുപ്പിക്കാറില്ലെന്നുമാണ് ഷെര്‍ലിന്‍ പറയുന്നത്. താനിത് സിമ്ബതി കിട്ടാനോ മോശക്കാരി നല്ലവളായി എന്ന് കാണിക്കാനോ പറയുന്നതല്ലെന്നും വസ്തുത പറയുക മാത്രമാണ് ചെയ്യുതെന്നും ഷെര്‍ലിന്‍ പറയുന്നുണ്ട്.
തനിക്ക് പണം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പറയുന്നവര്‍ തനിക്ക് സോഷ്യല്‍ മീഡിയയിലൂടേയും തന്റെ ആപ്പിലൂടേയും നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഷെര്‍ലിന്‍ തുറന്നു പറയുന്നുണഅട്. ”പണ്ട് പലപ്പോഴും ഞാന്‍ പണത്തിന് വേണ്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പക്ഷെ പണം നല്‍കിയുള്ള സെക്‌സില്‍ ഒന്നു പോലും ഞാനിപ്പോള്‍ ഓര്‍ത്തിരിക്കുന്നില്ല” എന്നാണ് ഒരു ട്വീറ്റില്‍ ഷെര്‍ലിന്‍ പറയുന്നത്.
ഷെര്‍ലിന്റെ ഈ തുറന്നു പറച്ചില്‍ അക്കാലത്ത് വലിയ വാര്‍ത്തയായി മാറി. എന്നാല്‍ പിന്നീട് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഷെര്‍ലിന്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്ന് അവകാശപ്പെട്ടു. താന്‍ പറഞ്ഞത് താന്‍ വന്ന സമയത്ത് തന്നേക്കാള്‍ പ്രായമുള്ളവരെ ഡേറ്റ് ചെയ്തിരുന്നു, അവര്‍ തനിക്ക് വിലകൂടി സമ്മാനങ്ങള്‍ നല്‍കിയിരുന്നുവെന്നാണ്. അത് സ്‌നേഹമില്ലാത്ത, കാര്യം നടത്താനുള്ള ബന്ധങ്ങള്‍ മാത്രമായിരുന്നുവെന്ന് താന്‍ പിന്നീട് മനസിലാക്കിയെന്നുമാണ് ഷെര്‍ലിന്‍ വിശദീകരിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടുകളുടെയും അനുബന്ധ വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ ഷെർലിൻ ചോപ്രയുടെ വെളിപ്പെടുത്തലിനും വലിയ പ്രസക്തിയുണ്ട്. ഉയരുന്ന എല്ലാ വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും ആധികാരികതയും പരിശോധിക്കേണ്ടതുണ്ട് എന്ന് കൂടി നമ്മളെ ഓർമിപ്പിക്കുന്ന ഒന്നാണ് ശല്യം ചോപ്രയുടെ അന്നത്തെ വിവാദ വെളിപ്പെടുത്തൽ. കുറ്റക്കാരായവർ തീർച്ചയായും ശിക്ഷിക്കപ്പെടുക നിരപരാധികൾ ക്രൂശിക്കപ്പെടാതിരിക്കുകയും ചെയ്യേണ്ടത് ഒരുപോലെ നീതി നിർവഹണത്തിൽ പ്രാധാന്യം ലഭിക്കേണ്ട വിഷയമാണ്.





