ഏത് യാത്രയായാലും സുഖസൌകര്യങ്ങളോടെ യാത്ര ചെയ്യാനാവും ഏവർക്കും ഇഷ്‌ടം. ഫാമിലിയൊന്നിച്ചും ഫ്രണ്ട്‌സിനൊപ്പവും എല്ലാം ട്രിപ്പ് പോവാനും കല്യാണത്തിന് പോവാനുമെല്ലാം പലരും വലിയ വാഹനങ്ങളെയാണ് കൂട്ടുപിടിക്കാറ്.ടൊയോട്ട ഇന്നോവയാണ് ഇത്തരം പ്ലാനുകള്‍ക്കെല്ലാം പലരുടേയും കൂട്ടിനായി എത്താറ്. 7-സീറ്റർ വാഹനങ്ങളില്‍ പലകാര്യത്തിലും ഇന്നോവയെ വെല്ലാൻ ആളില്ലെന്നതാണ് ഇതിനുള്ള കാരണം. പക്ഷേ കുറച്ച്‌ വർഷങ്ങളായി സെവൻ സീറ്റർ മോഡലുകള്‍ക്ക് വലിയ ഡിമാന്റാണ് ഇന്ത്യയിലുള്ളത്. ഫാമിലിക്ക് പറ്റിയ വലിയ വണ്ടികള്‍ തേടിയെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത് മനസിലാക്കിയ കമ്ബനികളെല്ലാം ഈ രംഗത്തേക്ക് ഇറങ്ങിത്തിരിക്കുകയും ചെയ്‌തു.ഈ വിഭാഗത്തില്‍ പണംവാരുന്നവരുടെ കൂട്ടത്തില്‍ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുമുണ്ട്. 7-സീറ്റർ എസ്‌യുവി സെഗ്മെന്റിനെ ഉന്നംവെച്ചുകൊണ്ട് ബ്രാൻഡ് അവതരിപ്പിച്ച എസ്‌യുവിയായിരുന്നു അല്‍കസാർ. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനമായ ക്രെറ്റയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചതിനാല്‍ തന്നെ തുടക്കകാലത്ത് വലിയ സ്വീകാര്യതയാണ് ഇവന് ലഭിച്ചത്.

എന്നാല്‍ പിന്നീട് ഈ സെഗ്മെന്റിലെ എതിരാളികളെല്ലാം പരിഷ്ക്കാരിയായി വിപണിയില്‍ എത്തിയതോടെ അല്‍കസാർ അല്‍പം പിന്നിലേക്ക് പോയി. എന്നാല്‍ ഇതിനെയെല്ലാം തരിപ്പണമാക്കാനായി കിടിലൻ മാറ്റങ്ങളോടെ അല്‍കസാർ ഫെയ്‌സ്‌ലിഫ്റ്റ് വരുന്ന വിവരവും ഇതിനോടകം ഏവരും അറിഞ്ഞിട്ടുണ്ട്. ഇന്നോവയുടെ യാത്രാ സുഖത്തെ വെല്ലുന്ന ഫീച്ചറുകളും സവിശേഷതകളുമായി വാഹനം എത്തിയിരിക്കുകയാണ് വിപണിയില്‍.മുൻഗാമിയേക്കാള്‍ കിടിലൻ സ്റ്റൈലും ആരേയും മോഹിപ്പിക്കുന്ന വിലയുമാണ് പുതിയ ഹ്യുണ്ടായി അല്‍കസാർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. എസ്‌യുവിയുടെ പെട്രോള്‍-മാനുവല്‍ 7-സീറ്റർ ബേസ് വേരിയന്റിന് 14.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം ഡീസല്‍ എൻട്രി ലെവല്‍ എക്‌സിക്യൂട്ടീവ് ട്രിമ്മിന് 15.99 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

6, 7 സീറ്റർ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്ന എസ്‌യുവിക്ക് പുത്തൻ ക്രെറ്റയ്ക്ക് സമാനമായ സ്റ്റൈലിംഗ് ഫീച്ചർ പരിഷ്ക്കാരങ്ങളാണ് ഇത്തവണയും ലഭിച്ചിരിക്കുന്നത്. അല്‍കസാർ ഫെയ്‌സ്‌ലിഫ്റ്റ് വാങ്ങാൻ താത്പര്യമുള്ളവർക്ക് 25,000 രൂപ ടോക്കണ്‍ തുക നല്‍കി വാഹനം ബുക്കിംഗ് ചെയ്യാനാവും. എംപിവിയുടെ പ്രായോഗികതയും സ്പേസും എസ്‌യുവിയുടെ സ്റ്റൈലും തേടുന്നവർക്ക് പറ്റിയ മോഡലായാണ് അല്‍കസാർ വരുന്നത്.എക്‌സിക്യൂട്ടീവ്, പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നിങ്ങനെ നാല് വേരിയന്റ് ലെവലുകളില്‍ പുതിയ അല്‍കസാർ ലഭ്യമാണ്. എക്സ്റ്റീരിയർ ഡിസൈനിലേക്ക് വന്നാല്‍ മുന്നില്‍ നിന്നുമുള്ള നോട്ടത്തില്‍ എക്സ്റ്ററിന്റെ വല്യേട്ടനെ പോലെ തോന്നിയേക്കാം. H-ആകൃതിയിലുള്ള എല്‍ഇഡി ഡിആർഎല്‍, ക്വാഡ് ബീം എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, കൂടുതല്‍ വ്യക്തമായ ഗ്രില്ലും കട്ടിയുള്ള സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയെല്ലാം ഉപയോഗിച്ച്‌ മുൻവശം പൂർണമായും ഉടച്ചുവാർത്തിട്ടുണ്ട്.

ഈ വർഷം ആദ്യം ഇന്ത്യയില്‍ അവതരിപ്പിച്ച പുതിയ ക്രെറ്റയുടെ രൂപകല്‍പ്പനയില്‍ നിന്ന് അല്‍കാസറിൻ്റെ മൊത്തത്തിലുള്ള ഡിസൈൻ ഭാഷ്യം കടമെടുത്തതാണെന്ന് മിക്കവർക്കും മനസിലാവുകയും ചെയ്യും. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലാണ് മറ്റൊരു പ്രത്യേകത. പിന്നിലേക്ക് വന്നാല്‍ കണക്റ്റഡ് എല്‍ഇഡി ടെയില്‍ലൈറ്റുകളും പുതിയ ടെയില്‍ഗേറ്റ് ഡിസൈനും പുതിയ സ്‌പോയിലറും 7 സീറ്റർ എസ്‌യുവിക്ക് മൊഞ്ചേകുന്നുണ്ട്.വലിപ്പത്തിൻ്റെ കാര്യത്തില്‍ പുതിയ അല്‍കസാർ ഫെയ്‌സ്‌ലിഫ്റ്റ് അതിൻ്റെ മുൻഗാമിയെ അപേക്ഷിച്ച്‌ ചെറുതായി സമ്ബന്നനായിട്ടുണ്ട്. വാഹനത്തിന് ഇപ്പോള്‍ മൊത്തത്തില്‍ 4,560 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,700 മില്ലീമീറ്റർ ഉയരവും 2,760 മില്ലിമീറ്റർ വീല്‍ബേസുമായാണ് വരുന്നത്. എട്ട് മോണ്‍-ടോണും ഒരു ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളുമായാണ് ഹ്യുണ്ടായി പുതിയ അല്‍കസാർ വാഗ്ദാനം ചെയ്യുന്നത്.പുതിയ റോബസ്റ്റ് എമറാള്‍ഡ് മാറ്റ്, ടൈറ്റൻ ഗ്രേ മാറ്റ് നിറങ്ങള്‍ കൂടാതെ റോബസ്റ്റ് എമറാള്‍ഡ്, സ്റ്റാറി നൈറ്റ്, റേഞ്ചർ കാഖി, ഫിയറി റെഡ്, അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ബ്ലാക്ക് റൂഫ് ഡ്യുവല്‍ ടോണ്‍ ഓപ്ഷനുള്ള അറ്റ്ലസ് വൈറ്റ് എന്നിവയെല്ലാം എസ്‌യുവിക്ക് മാറ്റേകുന്നുണ്ട്. അല്‍കസാർ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് എത്തുന്നത്. 158 bhp കരുത്തില്‍ 253 Nm torque സൃഷ്ടിക്കാൻ കഴിയുന്ന 1.5 ലിറ്റർ ടർബോ പെട്രോളാണ് ആദ്യത്തേത്.

പെട്രോള്‍ എഞ്ചിൻ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കാം. രണ്ടാമത്തേത് 114 bhp പവറില്‍ 250 Nm torque നല്‍കുന്ന 1.5 ലിറ്റർ U2 CRDi ഡീസല്‍ എഞ്ചിനാണ് അല്‍കസാറിലുള്ളത്. ഈ എഞ്ചിൻ ആറ് സ്പീഡ് മാനുവല്‍ ഗിയർബോക്സുമായോ ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായോ തെരഞ്ഞെടുക്കാനുമാവും. ഹ്യുണ്ടായി അല്‍കാസർ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ലിറ്ററിന് 20.4 കിലോമീറ്റർ മൈലേജ് നല്‍കും.ടർബോ പെട്രോള്‍ എഞ്ചിൻ ഉള്ള വകഭേദങ്ങള്‍ ട്രാൻസ്മിഷൻ ചോയിസുകളെ ആശ്രയിച്ച്‌ 17.5 കിലോമീറ്റർ മുതല്‍ 18 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യും. എസ്‌യുവിയുടെ ഡീസല്‍ പതിപ്പ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വേരിയൻ്റുകളില്‍ 18.1 കിലോമീറ്ററും മാനുവല്‍ ട്രാൻസ്മിഷൻ യൂണിറ്റുകളില്‍ 20.4 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കമ്ബനി വാഗ്‌ദാനം ചെയ്യുന്നത്. കിയ കാരെൻസ്, മഹീന്ദ്ര XUV700, എംജി ഹെക്‌ടർ പ്ലസ്, ടാറ്റ സഫാരി പോലുള്ള 7 സീറ്റർ എസ്‌യുവികളുമായാണ് ഹ്യുണ്ടായി മത്സരിക്കാനിറങ്ങുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക