Life Style

ഇതിലും മികച്ച വ്യായാമം മറ്റൊന്നില്ല; ശാരീരിക/ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്ന സെക്സ് പൊസിഷനുകൾ പരിചയപ്പെടാം.

പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ഹൃദയാരോഗ്യം മുതല്‍ മാനസികാരോഗ്യം വരെ ശരീരത്തിന് പല ഗുണങ്ങളുമേകാൻ ലൈംഗിക ബന്ധത്തിന് സാധിക്കും. മുഴുവൻ ശരീരവും ഉപയോഗിച്ച്‌ ഏർപ്പെടുന്ന പ്രവർത്തി ആയതിനാല്‍ വർക്ക് ഔട്ടിന് സമാനമായ വ്യായാമം ലൈംഗിക വേഴ്ച നല്‍കുന്നെന്ന് പറയാം.പല തരം സെക്‌സ് പൊസിഷനുകള്‍ ലൈംഗിക ബന്ധത്തില്‍ പങ്കാളികള്‍ പിന്തുടരാറുണ്ട്. ഇവയ്ക്ക് ഓരോന്നിനും എന്തെങ്കിലും തരത്തിലുള്ള ഒരു വ്യായാമം ശരീരത്തിന് നല്‍കാൻ സാധിക്കും. പലതരം സെക്‌സ് പൊസിഷനുകളും അവ മൂലമുണ്ടാകുന്ന ഗുണങ്ങളും പരിചയപ്പെടാം.

ad 1

ലോട്ടസ് പൊസിഷൻ: ഇരു പങ്കാളികളും കാലുകള്‍ കോർത്തിരുന്ന് ചെയ്യുന്ന ഈ സെക്‌സ് പൊസിഷന് നല്ല ബാലൻസും ചലനങ്ങളുടെ ഏകോപനവും ആവശ്യമാണ്. ഇതിനാല്‍തന്നെ ഇത് ശരീരത്തിന് മികച്ച വ്യായാമം നല്‍കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

മിഷനറി പൊസിഷൻ: ഒരു പക്ഷേ ഏറ്റവും കൂടുതല്‍ പേർ പിന്തുടരുന്ന ഒന്നാകാം മിഷനറി പൊസിഷൻ. ഇത് 140 കാലറിയെങ്കിലും കത്തിച്ചു കളയാൻ സഹായിക്കും. അരക്കെട്ടും ശരീരത്തിൻറെ മേല്‍ഭാഗവുമെല്ലാം ചലിക്കുന്ന ഈ പൊസിഷൻ വർക്ക്‌ഔട്ടിന് തുല്യമായ ഫലം ചെയ്യും.

ad 3

ലഞ്ചസ്: പങ്കാളികളില്‍ ഒരാള്‍ മറ്റൊരാളുടെ ശരീരത്തില്‍ ഇരിക്കുന്ന ലോട്ടസ് പൊഷിൻറെ തന്നെ ഒരു വകഭേദമാണ് ഇത്. ലഞ്ചസ് വ്യായാമത്തിന് സമാനമായ തോതില്‍ ശരീരത്തിന് നല്ല ഫ്‌ളെക്‌സിബിലിറ്റി ഇത് നല്‍കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.

ad 5

സ്റ്റാൻഡിങ് സെക്‌സ്: 30 മിനിറ്റില്‍ 160 കാലറിയിലധികം കത്തിച്ചു കളയാൻ നിന്നു കൊണ്ടുള്ള ലൈംഗിക ബന്ധം സഹായിക്കും. എന്നാല്‍ ഇത് പരിചയിക്കാൻ അല്‍പം അധ്വാനം വേണ്ടി വന്നേക്കാം.

ഡോഗി സ്‌റ്റൈല്‍: പലപ്പോഴും പങ്കാളികള്‍ പരീക്ഷണാർത്ഥം ശ്രമിക്കാറുള്ള ഒന്നാണ് ഡോഗി സ്‌റ്റൈല്‍. കോർ മസിലുകള്‍ക്ക് നല്ല വ്യായാമം നല്‍കാൻ സഹായിക്കുന്ന ഈ സെക്‌സ് പൊസിഷൻ ഒരു കാർഡിയോ വർക്ക്‌ഔട്ടിൻറെ ഫലവും ചെയ്യും.

പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ശരീരഭാരവും ഉത്കണ്ഠയും ടെൻഷനുമെല്ലാം കുറയ്ക്കാനും ലൈംഗിക ബന്ധം സഹായിക്കും. എന്നാല്‍ സുരക്ഷിത ലൈംഗിക ബന്ധത്തിന് പ്രാധാന്യം നല്‍കണമെന്നും ഇരു പങ്കാളികളും ഇതിനായി തയാറാണോ എന്ന കാര്യം എപ്പോഴും ശ്രദ്ധിക്കണമെന്നും ലൈംഗികാരോഗ്യ വിദഗ്ധർ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button