ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പാലയ്ക്കാമറ്റം കിഴക്കാഞ്ചേരി പീടികയില്‍ ജോസിന്റെ മകൻ ബേസില്‍ ജോണാണ് (26) മരിച്ചത്. ബുധനാഴ്ച പുലർച്ച രണ്ടിന് ഐ.ആർ.ഇ.പി സൈറ്റിലായിരുന്നു അപകടം.

യന്ത്രഭാഗത്തിനകത്ത് അകപ്പെടുകയായിരുന്നുവെന്നാണ് കമ്ബനി അധികൃതർ നല്‍കുന്ന വിശദീകരണം. കമ്ബനിയുടെ മെഡിക്കല്‍ സെന്ററില്‍ എത്തിച്ച്‌ സി.പി.ആർ നല്‍കിയശേഷം തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂത്ത് കോണ്‍ഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായിരുന്നു. മാതാവ്: മിനി. സഹോദരങ്ങള്‍: ജൂബി, ജുനിയ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക