മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ ഭീകരത വെളിപ്പെടുത്തുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ചൂരല്‍മലയിലെ കടകളിലെയും ദുരന്തത്തില്‍ തകർന്ന മുണ്ടക്കൈ ജുമാമസ്ജിദിലെയും കാമറകളില്‍ പതിഞ്ഞതാണിത്. കടകളിലേക്ക് മലവെള്ളവും മണ്ണും അടിച്ചുകയറുന്ന ദൃശ്യങ്ങള്‍ ഇവിടത്തെ സി.സി.ടി.വികളിലുണ്ട്. മലവെള്ളം നിറഞ്ഞ് കടയിലെ ഫ്രിഡ്ജ് അടക്കമുള്ള സാധനങ്ങള്‍ മുകളിലേക്ക് പൊങ്ങിപ്പോവുന്നത് ഇതില്‍ കാണാം.

ദുരന്തമുണ്ടായ ജൂലൈ 30ന് പുലർച്ച 1.07നും 1.10നും ഇടയിലുള്ള ദൃശ്യങ്ങളാണിത്. മുണ്ടക്കൈ ജുമാമസ്ജിദിന്റെ സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് ഇവിടത്തെ അതിതീവ്രമഴയാണ്.ഈ പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന പള്ളി ഖത്തീബ് ശിഹാബ് ഫൈസിയുടെ മൃതദേഹം ചാലിയാർ പുഴയിലൂടെ ഒഴുകി, നിലമ്ബൂരിനടുത്തുനിന്നാണ് കണ്ടെത്താനായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂലൈ 30ന് പുലർച്ച 1.44 വരെ ശക്തമായി മഴ പെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. പള്ളിയില്‍ ജൂലൈ 26ന് നടന്ന പ്രാർഥനക്ക് ആളുകള്‍ വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യങ്ങളുമുണ്ട്. ഉരുള്‍പൊട്ടലില്‍ നിശ്ശേഷമില്ലാതായ റോഡിലൂടെ ആളുകള്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നതും വാഹനങ്ങള്‍ പോകുന്നതും ഇതിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക