FlashIndiaInternationalNationalNewsSports

ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ഒളിമ്പിക്സിൽ വെങ്കലം; ടോക്കിയോക്ക് പിന്നാലെ പാരീസിലും നേട്ടം ആവർത്തിച്ച് രാജ്യം; ടീം ഗോളിയും മലയാളിയുമായ പി ആർ ശ്രീജേഷിന് വിരമിക്കൽ മത്സരത്തിൽ അവിസ്മരണീയ നേട്ടം.

ടോക്യോയ്ക്കു പിന്നാലെ പാരീസിലും ഇന്ത്യൻ ഹോക്കി ടീമിന് വെങ്കലത്തിളക്കം. വ്യാഴാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് തുടർച്ചയായ രണ്ടാം ഒളിമ്ബിക്സിലും ഇന്ത്യൻ ടീം മെഡലണിഞ്ഞിരിക്കുന്നത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയുടെ വിജയത്തില്‍ നിർണായകമായത്.

ad 1

പാരീസ് ഒളിമ്ബിക്സില്‍ ഇന്ത്യയുടെ നാലാം മെഡലാണിത്. ഒളിമ്ബിക് ഹോക്കി ചരിത്രത്തിലെ മൂന്നാം വെങ്കലവും. ഒളിമ്ബിക്സിനു മുമ്ബ് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യൻ ഗോള്‍കീപ്പർ പി.ആർ ശ്രീജേഷിന് ഇതോടെ ഒളിമ്ബിക് മെഡല്‍ നേട്ടത്തോടെ മടക്കം. രണ്ടുപതിറ്റാണ്ടിനടുത്ത് ടീമിന്റെ ഗോള്‍വല വിശ്വസ്തതയോടെ കാത്ത ശ്രീജേഷ് എന്ന ഇതിഹാസത്തിന്റെ വിടവാങ്ങല്‍മത്സരത്തിന് വെങ്കലനിറം പകരാൻ ഇന്ത്യൻ ടീമിനായി. ഇന്ത്യൻ ജേഴ്സിയില്‍ താരത്തിന്റെ 335-ാം മത്സരംകൂടിയായിരുന്നു ഇത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

കളിയുടെ തുടക്കത്തില്‍ ആധിപത്യം പുലർത്തിയ ഇന്ത്യയ്ക്കെതിരേ 18-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സ്ട്രോക്ക് ലക്ഷ്യത്തിലെത്തിച്ച്‌ മാർക് മിറാലസ് സ്പെയിനിനെ മുന്നിലെത്തിച്ചിരുന്നു. സർക്കിളിനുള്ളിലെ അമിത് രോഹിദാസിന്റെ ഹൈ സ്റ്റിക്ക് ബോക്കാണ് പെനാല്‍റ്റിക്ക് കാരണമായത്. പിന്നാലെ 30-ാം മിനിറ്റില്‍ പെനാല്‍റ്റി കോർണറില്‍ നിന്ന് ലക്ഷ്യം കണ്ട് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ടീമിനെ ഒപ്പമെത്തിച്ചു. പിന്നാലെ 33-ാം മിനിറ്റില്‍ മറ്റൊരു പെനാല്‍റ്റി കോർണറും ലക്ഷ്യത്തിലെത്തിച്ച ഹർമൻപ്രീത് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു.തുടർച്ചയായ രണ്ടാം തവണയാണ് ഒളിമ്ബിക് ഹോക്കിയില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ടോക്യോയില്‍ ശ്രീജേഷിന്റെ മികവില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button